അതേസമയം മാഞ്ചസ്റ്റര്‍ ആരാധകര്‍ തന്നെ വില്ലനായി കാണില്ലെന്ന് ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമെന്ന പേടിയില്ലെന്ന് ഒലേ സോള്‍ഷയര്‍. അതേസമയം മാഞ്ചസ്റ്റര്‍ ആരാധകര്‍ തന്നെ വില്ലനായി കാണില്ലെന്ന് ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞു. യുണൈറ്റ‍ഡ്- ടോട്ടനം മത്സരത്തിന് മുന്‍പാണ് പരിശീലകരുടെ പ്രതികരണം

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്. 1988ന് ശേഷം ക്ലബിന്‍റെ ഏറ്റവും മോശം തുടക്കം. മാര്‍ച്ചിൽ സോള്‍ഷെയര്‍ ചുമതലയേറ്റെടുത്തശേഷമുള്ള 22 മത്സരങ്ങളില്‍ 26 പോയിന്‍റ് മാത്രമാണ് യുണൈറ്റഡിന് നേടാനായത്. ജയമില്ലാതെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനം ശക്തമാകുമ്പോഴും ആശങ്കകള്‍ ഇല്ലെന്നാണ് സോള്‍ഷെയറിന്‍റെ പ്രതികരണം

ടോട്ടനം പരിശീലകനായി തിരിച്ചെത്തുമ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡിൽ ഹൃദ്യമായ സ്വീകരണം പ്രതീക്ഷിക്കാമെന്ന് സോള്‍ഷെയര്‍ പറഞ്ഞു. യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ഒരു വര്‍ഷം മുന്‍പ് പുറത്താക്കപ്പെട്ടയാളാണ് ഹോസെ മൗറീഞ്ഞോ. ഓള്‍ഡ് ട്രഫോര്‍ഡ് ശത്രുതാമനോഭാവത്തോടെ തന്നെ സ്വീകരിക്കില്ലെന്ന പ്രതീക്ഷയാണ് മൗറീഞ്ഞോക്കും.