Asianet News MalayalamAsianet News Malayalam

വാർത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ബിയർ കുപ്പി എടുത്തു മാറ്റി പോ​ഗ്ബ

ഇസ്ലാം മതവിശ്വാസിയായ പോ​ഗ്ബ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ് ഹെനികിൻ.

Paul Pogba removes Heineken bottle at press-conference
Author
Munich, First Published Jun 16, 2021, 1:19 PM IST

മ്യൂണിക്: വാർത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിലുള്ള കൊക്ക കോള കുപ്പി എടുത്തുമാറ്റിയ മാതൃക പിന്തുടർന്ന് ഫ്രാൻസ് സൂപ്പർ താരം പോൾ പോ​ഗ്ബയും. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോ​ഗ്ബ റോണോയെ മാതൃകയാക്കിയത്.

ഇസ്ലാം മതവിശ്വാസിയായ പോ​ഗ്ബ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ് ഹെനികിൻ. കഴിഞ്ഞ ദിവസം ഹം​ഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ പോർച്ചു​ഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തിരുന്ന കൊക്ക കോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പികൾ എടുത്തുവെച്ചിരുന്നു.

2019ലാണ് പോ​ഗ്ബ ഇസ്ലാം മതവിശ്വാസിയായത്. ഇസ്ലാം മതം സ്വീകരിച്ചത് തന്റെ മനസിന് കൂടുതൽ ശാന്തത നൽകുന്നുവെന്ന് പോ​ഗ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ൽ പോ​ഗ്ബ മക്കയിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

യൂറോ കപ്പിലെ മരണ ​ഗ്രൂപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ഒരു ​ഗോളിനാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജയിച്ചത്. ജർമൻ താരം മാറ്റ് ഹെമ്മൽസിന്റെ സെൽഫ് ​ഗോളാണ് ഫ്രാൻസിന് ജയമൊരുക്കിയത്.

Follow Us:
Download App:
  • android
  • ios