Asianet News MalayalamAsianet News Malayalam

സാക്ഷാല്‍ പെലെയെ മറികടന്ന് ഛേത്രി! സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി

SAFF Cup 2021 India beat Maldives on Sunil Chhetri double and into final
Author
Mali, First Published Oct 14, 2021, 7:48 AM IST

മാലി: നായകന്‍ സുനില്‍ ഛേത്രിയുടെ റെക്കോര്‍ഡ് ഗോള്‍ മികവില്‍ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.

33-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലി അഷ്ഫാഖിലൂടെ മാലദ്വീപ് തിരിച്ചടിച്ചെങ്കിലും നായകന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളിലൂടെ ഇന്ത്യയെ രക്ഷിച്ചു. 62, 71 മിനുറ്റുകളിലാണ് ഛേത്രി ലക്ഷ്യം കണ്ടത്. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടിലധികം ഗോള്‍ നേടുന്നത്.

ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം: ഐപിഎല്ലില്‍ ഈ ആഴ്‌ച മിന്നിത്തിളങ്ങി ഈ താരം

പെലെയെ മറികടന്ന് ഛേത്രി

ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി. 77 ഗോളുകള്‍ നേടിയ  ഇതിഹാസ താരം പെലെയെ മറികടന്നു. 123 മത്സരങ്ങളില്‍ നിന്ന് ഛേത്രിയുടെ ഗോള്‍വേട്ട 79ലെത്തി. 

നാല് കളിയിൽ എട്ട് പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും. അതേസമയം മാലദ്വീപിനെതിരെ ഇന്ത്യന്‍ പരിശീകന്‍ ഇഗോര്‍ സ്റ്റിമാക്കിന് രണ്ടാം പകുതിയിൽ ചുവപ്പുകാര്‍ഡ് കിട്ടി. ഇഞ്ചുറി ടൈമില്‍ സുബാശിഷ് ബോസും ചുവപ്പ് കാര്‍ഡ് കണ്ടു. 

ഐപിഎല്‍: വിക്കറ്റ് മഴക്കൊടുവില്‍ സിക്സര്‍ ഫിനിഷിംഗ്, ഡല്‍ഹിയെ ഫിനിഷ് ചെയ്ത് കൊല്‍ക്കത്ത ഫൈനലില്‍

Follow Us:
Download App:
  • android
  • ios