Will Cristiano Ronaldo Ever Score a World Cup Knockout Goal?ഇരുഇതിഹാസങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരമായേക്കാവുന്ന ഇതിൽ, നോക്കൗട്ടിലെ ആദ്യ ഗോൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് റൊണാൾഡോ കളത്തിലിറങ്ങുന്നത്.

ടൊറന്റോ: ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും ഗ്ലാമർ പോരാട്ടമെന്ന വിലയിരുത്ത മത്സരമാണ് നാളെ പുലർച്ചെ 4: 30ന് നടക്കുന്ന പോർച്ചുഗൽ- ക്രൊയേഷ്യ മത്സരം. സമകാലിക ഫുട്ബോളിലെ മികച്ച താരങ്ങളിൽ രണ്ട് പേരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും ഏറ്റുമുട്ടുന്നു എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന് വേണ്ടി ഒരുമിച്ച് കളത്തിലിറങ്ങിയ ഇരുവരും വിശ്വവേദിയിൽ തങ്ങളുടെ രാജ്യത്തിനായാണ് നാളെ ബൂട്ടുകെട്ടുന്നത്. ഏത് ടീം തോറ്റാലും ഒരു ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയുടെ അവസാന മത്സരത്തിന് കൂടിയാവാം ചിലപ്പോൾ നാളെ ടൊറന്റോ സാക്ഷ്യം വഹിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പ് കരിയറിൽ ഇതുവരെ നോക്കൗട്ട് ഗോളുകൾ ഇല്ലെന്ന കുറവ് നികത്താൻ കൂടിയാണ് നാളെ ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയാണ് പോർച്ചുഗൽ തങ്ങളുടെ ഈ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ അഞ്ച് ഗോളുകൾക്ക് ജയിച്ചെങ്കിലും മൂന്നാം മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു.

ഉസ്‌ബെക്‌സിതാനെതിരെ ഇരട്ട ഗോളുകൾ നേടി തിളങ്ങിയെങ്കിലും മറ്റ് രണ്ട് മത്സരത്തിലും കാര്യമായ സംഭാവനകൾ മുന്നേറ്റത്തിൽ നൽകാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ലെന്നുള്ളതും പ്രധാനമാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഇതുവരെ 17 മത്സരങ്ങൾ കളിച്ച റൊണാൾഡോയുടെ ആകെ ഗോൾ സമ്പാദ്യം 10 ഗോളുകളാണ്. ലോകകപ്പിൽ ഇതുവരെ 8 നോക്കൗട്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഒരെണ്ണത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. നോക്കൗട്ട് ഗോളുകൾ ഇല്ലെന്ന് കുറവ് നാളത്തെ മത്സരത്തിൽ നികത്തുമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

YouTube video player