Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രതൈ! ഈ എട്ട് അപ്ലിക്കേഷനുകള്‍ ഉടന്‍ നീക്കംചെയ്യുക

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ചില ആപ്ലിക്കേഷനുകള്‍ ജോക്കര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളിലേക്ക് ഈ ഉപയോക്താക്കളെ സബ്‌സ്‌ക്രൈബുചെയ്യിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ ട്രോജന്‍ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. 

Android smartphone users beware Remove these eight applications immediately
Author
India, First Published Jun 21, 2021, 6:08 PM IST

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ചില ആപ്ലിക്കേഷനുകള്‍ ജോക്കര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളിലേക്ക് ഈ ഉപയോക്താക്കളെ സബ്‌സ്‌ക്രൈബുചെയ്യിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ ട്രോജന്‍ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബുകളുടെ സമീപകാല റിപ്പോര്‍ട്ട്പ്രകാരം പ്ലേസ്റ്റോറില്‍ എട്ട് ആപ്ലിക്കേഷനുകളില്‍ ഈ ജോക്കര്‍ മാല്‍വെയറുകള്‍ കണ്ടെത്തിയി. തുടര്‍ന്ന് ഇവയെക്കുറിച്ച് ഗൂഗിളില്‍ റിപ്പോര്‍ട്ടുചെയ്തു, അതോടെ അവരുടെ സ്‌റ്റോറില്‍ നിന്ന് എല്ലാ ആപ്ലിക്കേഷനുകളും നീക്കംചെയ്തു. ജോക്കര്‍ ട്രോജന്‍ വൈറസ് ബാധിച്ചതായി അടുത്തിടെ കണ്ടെത്തിയ എട്ട് ആപ്ലിക്കേഷനുകളാണ് ഇതാണ്. ഇത് നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി മാറ്റണം.

ഫാസ്റ്റ് മാജിക്
ഫ്രീ ക്യാംസ്‌കാനര്‍
സൂപ്പര്‍ മെസേജ്
എലമെന്റ് സ്‌കാനര്‍
ഗോ മെസേജസ്
ട്രാവല്‍ വാള്‍പേപ്പറുകള്‍
സൂപ്പര്‍ എസ്എംഎസ്

ഒരാളുടെ ഫോണില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, ഫോണ്‍ വിവരങ്ങള്‍ എന്നിവയിലൂടെ ജോക്കര്‍ ട്രോജന്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നു. ട്രോജന്‍ പരസ്യ വെബ്‌സൈറ്റുകളുമായി നിശബ്ദമായി ഇടപഴകുകയും ഇരയെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യിക്കുകയും ചെയ്യും.

ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ സ്‌കാനര്‍ ആപ്ലിക്കേഷനുകള്‍, വാള്‍പേപ്പര്‍ ആപ്ലിക്കേഷനുകള്‍, മെസേജ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നുവെന്ന് സൈബര്‍ സുരക്ഷ കമ്പനി അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ഒരു ടാര്‍ഗെറ്റാകും. അതു കൊണ്ടു തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാനും വിശ്വസനീയമായവ മാത്രം ഉപയോഗിക്കാനും ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു.

Follow Us:
Download App:
  • android
  • ios