Asianet News MalayalamAsianet News Malayalam

വിലകുറഞ്ഞ ഐഫോണ്‍ പുറത്തിറക്കി ആപ്പിള്‍

ഐഫോണ്‍ എസ്ഇയുടെ പുതിയ പതിപ്പില്‍ പ്രോസസ്സര്‍ ചിപ്പായി ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക്ക് ചിപ്പാണ്. നിലവില്‍ ഐഫോണിന്‍റെ ഹൈ എന്‍റ് ഫോണുകളായ ഐഫോണ്‍ 11, 11 പ്രോ എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പാണ് ഇത്.
Apple Special Edition iphone announces the Rs 30000
Author
Apple Valley, First Published Apr 16, 2020, 9:44 AM IST
സന്‍ഫ്രാന്‍സിസ്കോ: കൊവിഡ് കാലത്തും തങ്ങളുടെ പ്രോഡക്ട് പുറത്തിറക്കി ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ പുതിയ പതിപ്പാണ് കഴിഞ്ഞ ദിവസം ആപ്പിള് ഓണ്‍ലൈനായി പുറത്തിറക്കിയത്. നേരത്തെ തന്നെ ഏപ്രില്‍ മാസത്തില്‍ ഈ ഫോണ്‍ പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള് വന്നതോടെ ഇത് സംബന്ധിച്ച ഇവന്‍റ് ആപ്പിള്‍ റദ്ദാക്കി. തുടര്‍ന്ന് ഫോണ്‍ ഇറങ്ങുമോ എന്നത് സംബന്ധിച്ച് ടെക് ലോകത്ത് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അത് തിരസ്കരിച്ചാണ് ആപ്പിള്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുതിയ പതിപ്പ് ഇറക്കിയത്.

399 ഡോളര്‍ ഇന്ത്യന്‍ രൂപയില്‍ 30590 രൂപയാണ് ആപ്പിള്‍ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍ (എസ്ഇ)യുടെ പുതിയ പതിപ്പിന്‍റെ വില. 4.7 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഒറ്റനോട്ടത്തില്‍ ആപ്പിള്‍ ഐഫോണിന്‍റെ ഡിസൈന്‍ ആണ് എസ്ഇ പുതിയ പതിപ്പില്‍ എന്ന് തോന്നും. ലാര്‍ജ് ബെസല്‍ താഴെയും മുകളിലും ഉള്ള ഫോണില്‍ ഹോം ബട്ടണും, ടെച്ച് ഐഡിയും കാണാം. അതായത് ഐഫോണിന്‍റെ അഞ്ചാം തലമുറ ഡിസൈനാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഐഫോണ്‍ എസ്ഇയുടെ പുതിയ പതിപ്പില്‍ പ്രോസസ്സര്‍ ചിപ്പായി ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക്ക് ചിപ്പാണ്. നിലവില്‍ ഐഫോണിന്‍റെ ഹൈ എന്‍റ് ഫോണുകളായ ഐഫോണ്‍ 11, 11 പ്രോ എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പാണ് ഇത്. പിന്നില്‍ സിംഗിള്‍ ക്യാമറ മാത്രമാണ് ഈ ഫോണിന് ഉള്ളത്. ഇത് 12 എംപിയാണ്. മുന്നിലെ സെല്‍ഫി ക്യാമറ 7 എംപിയാണ്.

5W ഡിന്‍കി ചാര്‍ജറാണ് ഈ ഫോണിനുള്ളച്. 18W ഫാസ്റ്റ് ചാര്‍ജിംഗ് ഇതിന് ലഭിക്കും എന്നാണ് ആപ്പിള്‍ അവകാശവാദം. ഏപ്രില്‍ 24 മുതല്‍ ഈ ഫോണിന്‍റെ ഷിപ്പിംഗ് ആരംഭിക്കും എന്നാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഫോണ്‍ ഏതൊക്കെ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് വ്യക്തമല്ല.
Follow Us:
Download App:
  • android
  • ios