ഫിറ്റ്ബിറ്റ് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ച് വിപണിയില്‍. ഫിറ്റ്ബിറ്റ്-രണ്ട് എന്ന പേരിലെത്തിയിരിക്കുന്ന വാച്ച് 20,399 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും. സ്മാര്‍ട്ട് വാച്ചും ഹെല്‍ത്ത് ബാന്‍ഡും ചേര്‍ന്ന ഈ ഉത്പന്നത്തില്‍ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. 

ആമസോണ്‍ അലക്‌സയുടെ വോയിസ് പിന്തുണയും ഇതിനു ലഭ്യമാണ്. വാര്‍ത്തകള്‍, കാലാവസ്ഥ, മറ്റു ഇന്‍ഫര്‍മേഷന്‍ എന്നിവയെല്ലാം വളരെ വേഗത്തില്‍ ഇതില്‍ ലഭ്യമാവും. ബെഡ്‌ടൈം റിമൈന്‍ഡര്‍, അലാറം എന്നിവയ്ക്കു പുറമേ സ്ലീപ്പ് ആന്‍ഡ് സ്വിം ട്രാക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇതിനൊക്കെയും പുറമേ സ്മാര്‍ട്ട് ഹോം ഡിവൈസുകളെല്ലാം ഇതുപയോഗിച്ച് നിയന്ത്രിക്കാം. 

ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഹൃദയമിടിപ്പിനെ ആധാരമാക്കി കൊണ്ടാണ് ഇതിന്റെ ആരോഗ്യമുന്നറിയിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയിലെ ഉറക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഇതെത്ര മാത്രം നിങ്ങളുടെ പകലിനെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ട്, ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും നിത്യേനയുള്ള അലേര്‍ട്ട് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാവും. 

കലോറി കത്തിച്ചു കളയുന്നതിനു വേണ്ടി മാത്രമുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന വാച്ച് നല്ലൊരു ഹെല്‍ത്ത് ഗാഡ്ജറ്റും കൂടിയാണ്. കാര്‍ഡിയോ ഫിറ്റ്‌നെസ് ലെവല്‍ അറിയുന്നതിനു വേണ്ടി പ്രത്യേകമായി ഇതില്‍ ഫിറ്റ്ബിറ്റ് ആപ്പും ഒരുക്കിയിരിക്കുന്നു. മുന്നുറിലധികം ഗാനങ്ങള്‍ ഇതില്‍ ശേഖരിച്ചു സൂക്ഷിക്കാനാകും. 

സബ്‌സ്‌ക്രൈബ് ചെയ്താല്‍ സ്‌പോട്ടിഫൈ വിവരങ്ങളും ലഭ്യമാകും. ഫോണ്‍ കോളുകള്‍, ടെക്‌സ്റ്റുകള്‍, കലണ്ടര്‍ ഇവന്റുകള്‍, ജീമെയ്ല്‍ർ ഫേസ്ബുക്ക് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഉടനടി അറിയാന്‍ ഇത് ഉപകരിക്കും. ഫോണുകള്‍ സമീപത്തുണ്ടെങ്കില്‍ ഈ സ്മാര്‍ട്ട് വാച്ചില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ തിരിച്ചയക്കാനുമാവും. ഒറ്റച്ചാര്‍ജില്‍ അഞ്ചു ദിവസം വരെ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫിറ്റ്ബിറ്റ് വേഴ്സാ-2 ലൈറ്റ് വെയിറ്റാണ്. ബ്ലാക്ക്/കാര്‍ബണ്‍ നിറത്തില്‍ ലഭ്യമാണ്.