ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഫ്‌ളിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നത്

ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍ എട്ടാം പതിപ്പില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഫ്‌ളിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നത്.

ദി ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്കിടെ ഓരോ അഞ്ച് ഉപഭോക്താക്കളും തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പുതിയൊരെണ്ണം കൈമാറാന്‍ തെരഞ്ഞെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നു. 82.60 ശതമാനം ഉപഭോക്താക്കളും പ്രീപെയ്ഡ് പേയ്മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് അവരുടെ അടുത്ത സ്മാര്‍ട്ട്ഫോണിനായി പണമടയ്ക്കാന്‍ തീരുമാനിച്ചു. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ റ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ടിവികളാണ്. വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കളുടെ പങ്കാളിത്തം വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തി.

ഈ സമയത്ത് ഏകദേശം 40 ശതമാനം കൂടുതല്‍ പേര്‍ സാധനങ്ങള്‍ വാങ്ങി. കൂടാതെ, 2 മില്യണില്‍ അധികം ഉപഭോക്താക്കളില്‍ അഞ്ച് ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. വില്‍പ്പന സമയത്തെ പേയ്മെന്റ് ചോയ്സുകളിലും ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേയ്റ്റര്‍ പേയ്മെന്റ് ഓപ്ഷന് രണ്ടാമത്തെ ഉയര്‍ന്ന പങ്കാളിത്തം ലഭിച്ചു. എല്ലാ പ്രീ-പെയ്ഡ് ഓര്‍ഡറുകളിലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ശേഷം ഇത് കൂടുതല്‍ റാങ്ക് ചെയ്യപ്പെടുന്നുണ്ട്.