Asianet News MalayalamAsianet News Malayalam

ജിയോണി മാക്‌സ് പ്രോ ഇന്ത്യയില്‍; 6000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവല്‍ ക്യാമറ

ഇന്ത്യയിലെ ജിയോണിയുടെ പ്രവര്‍ത്തനങ്ങള്‍ 2018 മുതല്‍ ജൈന ഗ്രൂപ്പ് നിയന്ത്രിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ജിയോണി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നതും ഒരേ കമ്പനിയാണ്. 

Gionee Max Pro brings 6000mAh battery, 13MP dual cameras to Rs 6,999 phone
Author
New Delhi, First Published Mar 2, 2021, 4:26 PM IST

ന്ത്യയിലെ എന്‍ട്രി ലെവല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് ജിയോണി മാക്‌സ് പ്രോ. 60 മണിക്കൂര്‍ കോളിംഗ്, 115 മണിക്കൂര്‍ മ്യൂസിക്ക്, 12 മണിക്കൂര്‍ ഗെയിമിംഗ്, 13 മണിക്കൂര്‍ മൂവികള്‍, 34 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ എന്നിവ വാഗ്ദാനം ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്ന ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 6000 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മെ നര്‍സോ 30 എയെപ്പോലെയാണ് ഫോണ്‍ വരുന്നത്. ഏറ്റവും പുതിയ ജിയോണി മാക്‌സ് പ്രോ മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, ലാവ ഇസഡ് 6 എന്നിവരുമായാണ് മത്സരത്തിനൊരുങ്ങുന്നത്. 

ഇന്ത്യയിലെ ജിയോണിയുടെ പ്രവര്‍ത്തനങ്ങള്‍ 2018 മുതല്‍ ജൈന ഗ്രൂപ്പ് നിയന്ത്രിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ജിയോണി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നതും ഒരേ കമ്പനിയാണ്. 

ഇന്ത്യയില്‍ ജിയോണി മാക്‌സ് പ്രോ വില

ജിയോണി മാക്‌സ് പ്രോയുടെ വില 6,999 രൂപയാണ്. ചുവപ്പ്, കറുപ്പ്, നീല എന്നീ മൂന്ന് നിറങ്ങളില്‍ വരുന്നു. മാര്‍ച്ച് 8 മുതല്‍ മാത്രമേ ഇത് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ ലഭ്യമാകൂ. ഓഫറുകളെ സംബന്ധിച്ചിടത്തോളം, ജിയോണി മാക്‌സ് പ്രോയുടെ ഉപഭോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് 2,499 രൂപ കിഴിവുള്ള പുതിയ ഗൂഗിള്‍ നെസ്റ്റ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ജിയോണി മാക്‌സ് പ്രോ സവിശേഷതകള്‍

ജിയോണി മാക്‌സ് പ്രോ 6.52 ഇഞ്ച് 720പി എല്‍സിഡി കൊണ്ടുവരുന്നു. ഫോണില്‍ 2.5 ഡി വളഞ്ഞ ഗ്ലാസ് പരിരക്ഷയുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകളുള്ള 8 എംപി സെല്‍ഫി ക്യാമറയാണ് ഈ നോച്ചിനുള്ളില്‍. സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് 10 പ്രവര്‍ത്തിപ്പിക്കുന്നു, ഫോണിനായി ആന്‍ഡ്രോയിഡ് 11 സോഫ്റ്റ്‌വെയര്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കമ്പനി ഒന്നും പറഞ്ഞിട്ടില്ല. 1.6 ജിഗാഹേര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസറാണ് ജിയോണി മാക്‌സ് പ്രോയുടെ കരുത്ത്, അതിന്റെ മോഡല്‍ വ്യക്തമാക്കിയിട്ടില്ല. ഫോണില്‍ 3 ജിബി റാമും 32 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജും ഒരു പ്രത്യേക സ്ലോട്ടില്‍ 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയുമുണ്ട്. ഫോണ്‍ എല്‍ടിഇ നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്നു.

പിന്നില്‍, രണ്ട് ക്യാമറകള്‍ ഉണ്ട്, 13 എംപി പ്രധാന സെന്‍സറും 2 എംപി ബോക്കെ സെന്‍സറും. ഓട്ടോ എച്ച്ഡിആര്‍, ബോക്കെ ഇഫക്റ്റ്, സ്ലോ മോഷന്‍ മോഡ്, പനോരമ മോഡ് എന്നിവ പിന്തുണയ്ക്കുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണം ജിയോണി അവകാശപ്പെടുന്നു. പിന്‍ ക്യാമറകള്‍ പിന്തുണയ്ക്കുന്ന 30 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിംഗ് ഉണ്ട്. ജിയോണി മാക്‌സ് പ്രോയ്ക്ക് 6000 എംഎഎച്ച് ബാറ്ററിയുടെ സപ്പോര്‍ട്ട് ഉണ്ട്, എങ്കിലും അതിവേഗ ചാര്‍ജിംഗിന് പിന്തുണയില്ല. ഈ ഫോണില്‍ ഒരു മൈക്രോയു എസ്ബി പോര്‍ട്ട് ഉണ്ട്. ഫോണില്‍ എഫ്എം റേഡിയോ സവിശേഷതയ്‌ക്കൊപ്പം 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. ജിയോണി മാക്‌സ് പ്രോയ്ക്ക് 10 മില്ലീമീറ്റര്‍ കട്ടിയുള്ളതാണ്, ഇതല്‍പ്പം വലുതാണ്, പക്ഷേ വലിയ ബാറ്ററി കണക്കിലെടുക്കുമ്പോള്‍ ഇതൊരു പ്രശ്‌നമല്ല. അതുപോലെ, ഫോണിന്റെ ഭാരം 212 ഗ്രാം ആണ്.
 

Follow Us:
Download App:
  • android
  • ios