Asianet News MalayalamAsianet News Malayalam

വരുന്നു, ഐ ഫോണ്‍ 12: കേള്‍ക്കുന്ന പ്രത്യേകതകള്‍ കിടിലന്‍.!

6.7 ഇഞ്ച് ഐഫോണ്‍ 12 (ഐഫോണ്‍ 12 പ്രോ മാക്‌സ് എന്ന് വിളിക്കപ്പെടാന്‍ സാധ്യതയുണ്ട്), 6.1 ഇഞ്ച് മോഡലുകള്‍ക്ക് (മിക്കവാറും ഐഫോണ്‍ 12 പ്രോ എന്ന് വിളിക്കാം) 6 ജിബി റാം ഉണ്ടായിരിക്കും. 

iPhone 12 rumors specs expect in new apple iphone
Author
Apple Headquarters, First Published Jan 16, 2020, 8:51 PM IST

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ കുറച്ചുനാളായി ടെക് ലോകത്ത് പരക്കുന്നുണ്ട്. ഐഫോണ്‍ 12 ന് 12 ജിബി റാം വരെ ഓണ്‍ബോര്‍ഡില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ ഐഫോണുകള്‍ 4 ജിബി റാം പരമാവധി പ്രയോജനപ്പെടുത്തുമ്പോഴാണ് 12 ജിബി അഭ്യൂഹം പുറത്ത് വരുന്നത്. ഇങ്ങനെ സംഭവിച്ചാലിത് 2020-ല്‍ ഐഫോണുകളുടെ മെമ്മറിയില്‍ ഗണ്യമായ വര്‍ധനവാണ് സൃഷ്ടിക്കുന്നത്. സാധാരണ തങ്ങളുടെ റാം ശേഷി ആപ്പിള്‍ പരസ്യമാക്കാറില്ല.

6.7 ഇഞ്ച് ഐഫോണ്‍ 12 (ഐഫോണ്‍ 12 പ്രോ മാക്‌സ് എന്ന് വിളിക്കപ്പെടാന്‍ സാധ്യതയുണ്ട്), 6.1 ഇഞ്ച് മോഡലുകള്‍ക്ക് (മിക്കവാറും ഐഫോണ്‍ 12 പ്രോ എന്ന് വിളിക്കാം) 6 ജിബി റാം ഉണ്ടായിരിക്കും. ഐഫോണുകള്‍ വളരെ ഒപ്റ്റിമൈസ് ചെയ്ത ഒഎസിലാണ് ഉള്ളതെങ്കിലും, ഉയര്‍ന്ന അളവിലുള്ള റാം ഫോട്ടോ പ്രോസസ്സിംഗ്, വീഡിയോ റെന്‍ഡറിംഗ്, ഐഫോണ്‍ 12 ലെ ഗെയിമിംഗ് എന്നിവപോലുള്ള പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. എന്നിരുന്നാലും, റിപ്പോര്‍ട്ട് പറയുന്നതുപോലെ, ഉയര്‍ന്ന അളവിലുള്ള റാം രണ്ട് വേരിയന്റുകള്‍ക്ക് മാത്രമായിരിക്കും. 

നേരത്തെ, വരാനിരിക്കുന്ന ഐഫോണുകളുടെ രൂപകല്‍പ്പന കാണിക്കുന്ന പേറ്റന്റുകള്‍ പുറത്തുവന്നിരുന്നു. പേറ്റന്റ് ഒരു ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയും ചതുര കോണുകളും ഉള്ള ഒരു ഫോണ്‍ കാണിക്കുന്നു. രസകരമെന്നു പറയട്ടെ, ഫോണില്‍ ഒരു നോച്ച് ഇല്ലാത്തതിനാല്‍, ആപ്പിളിന്റെ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഇവിടെ കാണാനില്ല. 

ഫോണിന്റെ ഫ്രെയിമിനുള്ളില്‍ ഒരു പോപ്പ്അപ്പ് സെല്‍ഫി ലെന്‍സ് മറഞ്ഞിരിക്കാമെന്ന ഊഹത്തിലേക്ക് നയിക്കുന്ന മുന്‍ ക്യാമറയും ഇല്ല. പുറത്ത്, ഒരു ഐഫോണ്‍ പോലെ പവര്‍ ബട്ടണ്‍, വോളിയം കീകള്‍, ഫിസിക്കല്‍ അറിയിപ്പ് സ്വിച്ച് എന്നിവ സ്ഥാപിക്കുന്നതിനുള്ള പേറ്റന്റുകള്‍ ഫ്രെയിം കാണിക്കുന്നു. പവര്‍ കീയ്ക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന ഒരു സിം ട്രേയും ഉണ്ടെന്ന് തോന്നുന്നു.

Follow Us:
Download App:
  • android
  • ios