ദില്ലി:  ഷവോമി എംഐ 10ടിയുടെ വില വെട്ടിക്കുറച്ചു. ഈ ഫോണിന്‍റെ 6ജിബി, 8ജിബി പതിപ്പുകള്‍ക്ക് പുതിയ വിലക്കുറവ് ലഭ്യമാണ്. എംഐ 10 ഫോണിന്‍റെ അപ്ഗ്രേഡ് മോഡലയാ 10 ടി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ഇറങ്ങിയത്. 144 ഹെര്‍ട് ഡിസ്പ്ലേയും, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസ്സറുമാണ് ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍. 64 എംപിയാണ് ഫോണിന്‍റെ പ്രൈമറി സെന്‍സര്‍. 33W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തുണയ്ക്കുന്ന ഈ ഫോണ്‍ കോസ്മിക്ക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ എന്നീ കളര്‍ പതിപ്പുകളിലാണ് ലഭ്യമാകുന്നത്.

ഇതേ സമയം ഷവോമി എംഐ 10ടി യുടെ പുതിയ വിലക്കുറവിലേക്ക് വന്നാല്‍ ഇരു പതിപ്പുകള്‍ക്കും 3,000 രൂപ വീതമാണ് കുറവ് വന്നിരിക്കുന്നത്. ഇതോടെ എംഐ 10ടി 6ജിബി പതിപ്പ്, 35,999 രൂപയില്‍ നിന്നും 32,999 രൂപയായി കുറഞ്ഞു. അതേ സമയം 8ജിബി മോഡലിന്‍റെ വില 37,999 രൂപയായിരുന്നു വില ഇത് 3000 രൂപ കുറഞ്ഞ് 34,999 രൂപയായി. ഫോണുകള്‍ എംഐ.കോം, ആമസോണ്‍ എന്നിവയില്‍ ലഭിക്കും. റീട്ടെയില്‍ വിലപ്പനയും പുതിയ വിലയില്‍ ആരംഭിച്ചിട്ടുണ്ട്. 

ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണാണ് എംഐ10ടി. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ആണ് ഇതിന്‍റെ സ്ക്രീന്‍ വലിപ്പം. 1,080x2,400 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 64 എംപി പ്രൈമറി സെന്‍സര്‍, 12എംപി അള്‍ട്ര വൈഡ് അംഗിള്‍ ക്യാമറ, 5എംപി മാക്രോ ഷൂട്ടര്‍ എന്നിവയും ഉണ്ട് ഈ ഫോണിന്. 20 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 5,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.