Asianet News MalayalamAsianet News Malayalam

സെഗ്‌മെന്‍റിലെ ഏറ്റവും മുന്തിയ ക്യാമറ, മറ്റ് ഫീച്ചറുകള്‍; മോട്ടോ ജി45 5ജി പുറത്തിറങ്ങി, വിലയും ഓഫറുകളും

ലോഞ്ച് ഓഫറിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചോ എക്സ്ചേഞ്ച് വഴിയോ അധികമായി 1,000 രൂപ കിഴിവ് ലഭിക്കും

Moto G45 5G launched in India here is the price and specifications
Author
First Published Aug 22, 2024, 9:34 AM IST | Last Updated Aug 22, 2024, 9:37 AM IST

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളിലൊരാളായ മോട്ടോറോളയുടെ പുതിയ ബഡ്‌ജറ്റ് 5ജി മോഡല്‍ പുറത്തിറങ്ങി. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ3 പ്രോസസറുമായാണ് മോട്ടോ ജി45 5ജിയുടെ വരവ്. 

മോട്ടോ ജി45 5ജി സവിശേഷതകള്‍ 

സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ 5ജി, ഏറ്റവും ഉയർന്ന 13 5ജി ബാൻഡുകളും വരുന്ന മോട്ടോ ജി45ൽ 120ഹെർട്സ് റിഫ്രഷ് റേറ്റ്, 6.5 ഇഞ്ച് ബ്രൈറ്റ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3, ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സൗണ്ട്, 50 എംപി ക്വാഡ് പിക്‌സൽ ക്യാമറ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സെഗ്‌മെന്‍റിലെ ഏറ്റവും ഉയർന്ന 16എംപി സെൽഫി ക്യാമറയും, സിഗ്നേച്ചർ സോഫ്‌റ്റ്‌വെയർ ഫീച്ചറുകളായ മോട്ടോ സെക്യൂരിറ്റി, സ്മാർട്ട് കണക്ട്, ഫാമിലി സ്പേസ്, മോട്ടോ അൺപ്ലഗ്ഡ് തുടങ്ങിയവയുമുണ്ട്.

5,000 എംഎഎച്ച് കപ്പാസിറ്റിയുള്ളതാണ് ബാറ്ററി. ബ്രില്യന്‍റ് ബ്ലൂ, ബ്രില്യന്‍റ് ഗ്രീൻ, വിവ മജന്ത എന്നീ മൂന്ന് കളർ വേരിയന്‍റുകളിൽ, വീഗൻ ലെതർ ഫിനിഷിലുള്ള മോട്ടോ ജി45 5ജി 4ജിബി+128ജിബി, 8ജിബി+128ജിബി എന്നീ 2 വേരിയന്‍റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 12,999 രൂപയ്ക്കും ലഭ്യമാകും. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചോ എക്സ്ചേഞ്ച് വഴിയോ അധികമായി 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്‌കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടോ ജി45 5ജി വിൽപ്പനയ്‌ക്കെത്തും. 

Read more; 2024ലെ മറ്റൊരു കൂട്ടപ്പിരിച്ചുവിടല്‍; ആക്ഷൻ ക്യാമറ ഭീമന്‍മാരായ ഗോപ്രോയും തൊഴിലാളികളെ ഒഴിവാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios