Asianet News MalayalamAsianet News Malayalam

ചാര്‍ജിംഗ് സംവിധാനം വയര്‍ലെസ് ആക്കാന്‍ ഐഫോണ്‍

നേരത്തെ ഐഫോണിന്‍റെ 2020ലെ മോഡലിന്‍റെ പ്രത്യേകതകള്‍ പുറത്തുവിട്ടിരുന്നു മീങ്ങ് ചീ-കോ. ഇതിന് പിന്നാലെയാണ് 2021ലെ ഐഫോണ്‍ സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്. 

New iPhones may not come with charging ports
Author
Apple, First Published Dec 7, 2019, 8:51 AM IST

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണിന്‍റെ 2021ലെ പുതിയ എഡിഷന്‍ പൂര്‍ണ്ണമായും വയര്‍ലെസ് ആയിരിക്കും എന്ന് റിപ്പോര്‍ട്ട്. അതായത് മുന്‍പ് തന്നെ ഓഡിയോ ജാക്കറ്റ് ഒഴിവാക്കിയ ആപ്പിള്‍ എനി വയര്‍ ചാര്‍ജിംഗ് സംവിധാനവും പൂര്‍ണ്ണമായും ഒഴിവാക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ അനലിസ്റ്റ് മീങ്ങ് ചീ-കോ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇദ്ദേഹത്തെ ഉദ്ധരിച്ച് ആപ്പിള്‍ ഐഫോണ്‍ അഭ്യൂഹങ്ങള്‍ എന്നും ആദ്യം പുറത്ത് വിടാറുള്ള 9ടു5മാക്ക് ടെക് സൈറ്റ് ഇത് സ്ഥിരീകരിക്കുന്നുണ്ട്.

നേരത്തെ ഐഫോണിന്‍റെ 2020ലെ മോഡലിന്‍റെ പ്രത്യേകതകള്‍ പുറത്തുവിട്ടിരുന്നു മീങ്ങ് ചീ-കോ. ഇതിന് പിന്നാലെയാണ് 2021ലെ ഐഫോണ്‍ സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്. ആപ്പിള്‍ ഐഫോണ്‍ ലൈറ്റനിംഗ് പോര്‍ട്ട് പൂര്‍ണ്ണമായി ഉപേക്ഷിച്ച് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ പുതിയ നിഗമനപ്രകാരം ഇപ്പോള്‍ ലോകത്തിലെ ഒട്ടുമിക്ക മൊബൈല്‍ കമ്പനികളും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടിലേക്ക് മാറുകയാണ്. എന്നാല്‍ ആപ്പിള്‍ ഈ പാത പിന്തുടരാന്‍ നില്‍ക്കില്ല.

പകരം പൂര്‍ണ്ണമായും തങ്ങളുടെ ലൈറ്റനിംഗ് പോര്‍ട്ട് മാറ്റി വയര്‍ലെസ് ചാര്‍ജിംഗിലേക്ക് നീങ്ങും. ഐഫോണ്‍ 5 മുതലാണ് ആപ്പിള്‍ ലൈറ്റനിംഗ് ചാര്‍ജ് പോര്‍ട്ട് ഐഫോണില്‍ അവതരിപ്പിച്ചത്. പിന്നീട് അവതരിപ്പിച്ച മോഡലുകള്‍ക്ക് അനുസരിച്ച് ഇതില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios