Asianet News MalayalamAsianet News Malayalam

പുതിയ നോക്കിയ 5.4 ഫോണിന് വന്‍ ഓഫര്‍

ആധുനിക കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടുള്ളതാണ് ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന, 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ. പ്രൊഫഷണല്‍ കളര്‍ ഗ്രേഡിങ്ങോടെയുള്ള നവീന റെക്കോര്‍ഡിങ് ശേഷി, ഹോം മൂവികള്‍ക്കും വര്‍ക്ക് വീഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കും.

Nokia 5.4 goes on first sale today on Flipkart
Author
New Delhi, First Published Feb 18, 2021, 4:13 PM IST

ഫറുകളുടെ പെരുമഴയുമായി നോക്കിയ. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്ലിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും ലഭ്യമാവുക. 4ജിബി റാം/64ജിബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 13,999 രൂപയും, 6ജിബി/64 ജിബി വേരിയന്റിന് 15,499 രൂപയുമാണ് വില. ജിയോയിലെ നോക്കിയ 5.4 ഉപഭോക്താക്കള്‍ക്ക്, 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും, പങ്കാളികളില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാര്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കും.

ആധുനിക കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടുള്ളതാണ് ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന, 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ. പ്രൊഫഷണല്‍ കളര്‍ ഗ്രേഡിങ്ങോടെയുള്ള നവീന റെക്കോര്‍ഡിങ് ശേഷി, ഹോം മൂവികള്‍ക്കും വര്‍ക്ക് വീഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കും. 60 എഫ്പിഎസാണ് വീഡിയോ റെക്കോര്‍ഡിങ് ശേഷി. രണ്ടുവര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനും, മൂന്ന് വര്‍ഷം പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ 5.4 ഉപഭോക്താക്കാള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍, കൂടുതല്‍വേഗതയും കൂടുതല്‍ ബാറ്ററി ലൈഫും മികച്ച ഇമേജിങും വര്‍ധിച്ച പ്രകടനവും ഉറപ്പാക്കും. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ്(4000 എംഎഎച്ച്) മറ്റൊരു സവിശേഷത. കട്ടിയേറിയ പോളികാര്‍ബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ്‌ഫോണിന്. 16 എംപി ഫ്രണ്ട് ക്യാമറ, ഓസോ സ്‌പേഷ്യല്‍ ഓഡിയോ എന്നിവയുമുണ്ട്.

തടസ്സമില്ലാത്ത ചിത്രീകരണ അനുഭവം തേടുന്ന വീഡിയോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും പുതിയ ഫോണ്‍. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ ഫാമിലി ലിങ്ക്ആപ്പ് സഹായകരമാവും. ഫോണിന്റെ ഉപയോഗം നിരീക്ഷിക്കാനും ആപ്ഉപഭോക്താക്കളെ സഹായിക്കും. പുറമെ, ഗൂഗിള്‍ അസിസ്റ്റന്റിലൂടെയും സഹായം തേടാം. ഏറ്റവും പുതിയ സുരക്ഷാഅപ്‌ഡേറ്റുകളും, ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്ന നോക്കിയ 2020ലെ ബ്രാന്‍ഡ് ട്രസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തായിരുന്നു.

Follow Us:
Download App:
  • android
  • ios