ദില്ലി: ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ സി3 വിലകുറച്ചു. 7,499 രൂപയുടെ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ ഈ ഫോണ്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി 6,999 രൂപയായി താഴ്ത്തി, 500 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി. എന്നാല്‍ പരമാവധി ഡിസ്‌ക്കൗണ്ട് 1,000 രൂപയാണ്, ഇത് നോക്കിയ സി 3 യുടെ ഉയര്‍ന്ന സ്‌റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്.

നോക്കിയ സി 3 നായുള്ള പുതിയ വിലകള്‍ ഇപ്പോള്‍ നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലും കാണാം. നോക്കിയ സി 3 2 ജിബി റാമിനും 16 ജിബി സ്‌റ്റോറേജ് പതിപ്പിനും ഇപ്പോള്‍ 6,999 രൂപയ്ക്കും 3 ജിബി റാമും 32 ജിബി സ്‌റ്റോറേജ് മോഡലിന് 7,999 രൂപയ്ക്കുമാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ 8,999 രൂപയായിരുന്നു വില. ഇത് നോക്കിയ സി 3 യില്‍ 1,000 രൂപയുടെ കുറവു വരുത്തി. നോക്കിയ സി 3 യുടെ ഓണ്‍ലൈന്‍ വിലയില്‍ മാത്രമല്ല ഓഫ്‌ലൈന്‍ വില്‍പ്പനയിലും വിലക്കുറവുണ്ട്. അതായത്, ഇപ്പോള്‍ യഥാക്രമം 6,999 രൂപയും ബേസ്, ടോപ്പ് വേരിയന്റുകള്‍ക്ക് 7,999 രൂപയുമാണ് വില. നോര്‍ഡിക് ബ്ലൂ, സാന്‍ഡ് കളര്‍ വേരിയന്റുകളില്‍ ഇത് വരുന്നു.

75.2 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം, 720പി റെസല്യൂഷന്‍, 18: 9 വീക്ഷണാനുപാതമുള്ള 5.99 ഇഞ്ച് എല്‍സിഡി എന്നിങ്ങനെയാണ് ഡിസ്‌പ്ലേ വരുന്നത്. ഈ വിലയ്ക്ക് ഇത്തരം വലിയ ഡിസ്‌പ്ലേ മികച്ചതാണ്. പഞ്ച്‌ഹോള്‍ അല്ലെങ്കില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് പോലുള്ള ഫാന്‍സി ക്യാമറ പ്ലെയ്‌സ്‌മെന്റ് ഒന്നും ഇതിലില്ലെങ്കിലും, ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് ഇതു ബെസ്റ്റ് തന്നെയാണ്. ഡിസ്‌പ്ലേ വര്‍ണ്ണാഭമായതിനാല്‍ കണ്ടന്റ് ഉപഭോഗത്തിന് മികച്ച തിളക്കം നേടാന്‍ കഴിയും.

ഒക്ടാകോര്‍ യൂണിസോക്ക് പ്രോസസര്‍, 2 ജിബി, 3 ജിബി റാം ഓപ്ഷനുകളും 16 ജിബി, 32 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ഒക്ടാകോര്‍ പ്രോസസര്‍ ലൈറ്റ് ടാസ്‌ക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതാണ്. അതേസമയം മള്‍ട്ടിടാസ്‌കിംഗ് ശരാശരി ആയിരിക്കും. ഈ ഫോണ്‍ ഹെവിഡ്യൂട്ടി ടാസ്‌ക്കുകള്‍ അല്ലെങ്കില്‍ ഗെയിമിംഗ് നടപ്പിലാക്കുന്നതിനല്ല ഉദ്ദേശിച്ചതെന്ന് ഓര്‍ക്കുക. പിന്നില്‍ എച്ച്ഡിആര്‍, പിപി റെക്കോര്‍ഡിംഗ്, എല്‍ഇഡി ഫ്‌ലാഷ് എന്നിവയുള്ള 8 എംപി ക്യാമറയുണ്ട്. മുന്‍വശത്ത്, സ്മാര്‍ട്ട്‌ഫോണില്‍ സെല്‍ഫികള്‍ക്കായി 5 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. 

നോക്കിയ സി 3 ക്യാമറ നല്ലതും വിശദവുമായ പകല്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ പര്യാപ്തമായിരിക്കണം, അതേസമയം ലോ ലൈറ്റ് ഫോട്ടോഗ്രാഫി ഈ വിലയ്ക്ക് ഒരു ഫോണിന് ചെയ്യാന്‍ കഴിയുന്നതാണോ എന്നു സംശയമുണ്ട്. നോക്കിയ സി 3 യില്‍ സെല്‍ഫികളും മികച്ചതായി വരാന്‍ സാധ്യതയുണ്ട്. 3040 എംഎഎച്ച് നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് 10 ലാണ് പ്രവര്‍ത്തനം.