ദില്ലി: വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ ഇറങ്ങുന്നത് സംബന്ധിച്ച് കുറച്ചു നാളുകളായി അഭ്യൂഹങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഈ വാര്‍ത്ത ഏതാണ്ട് സത്യമാകുകയാണ്. ഇതിനകം ആമസോണ്‍ ഇന്ത്യ സൈറ്റില്‍ ഒരു പ്രത്യേക പേജ് തന്നെ ഇതിനായി തുറന്നിട്ടുണ്ട്. ഇതേ സമയം സെപ്തംബര്‍ 26ന് വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ ഫോണുകള്‍ ഇറങ്ങുന്നതിന്‍റെ കൂടെ ടിവിയും വണ്‍പ്ലസ് ഇന്ത്യയില്‍ ഇറക്കും എന്നാണ് സൂചന.

ഇതേ സമയം സാംസങ്ങ്, എല്‍ജി എന്നിവയുടെ ടിവിയുമായി കിടപിടിക്കുന്ന് പ്രീമിയം എന്‍റ് ടിവിയായിരിക്കും ഇതെന്നാണ് സൂചന. പക്ഷെ ആമസോണ്‍ പാര്‍ട്ണര്‍ഷിപ്പ് ഉള്ളതിനാല്‍ ഇതിന്‍റെ വില മേല്‍പ്പറഞ്ഞ ബ്രാന്‍റുകളെക്കാള്‍ കുറവായിരിക്കും.

55 ഇഞ്ച് ക്യൂ എല്‍ഇഡിയായിരിക്കും ടിവിയുടെ സ്ക്രീന്‍ വലിപ്പം. മീഡിയ ടെക്കിന്‍റെ എംടി 5670 ആയിരിക്കും ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. 3ജിബിയാണ് റാം ശേഷി. ഇതിന് പുറമേ 50 വാട്ട്സ് ശബ്ദം പുറത്ത് എത്തിക്കുന്ന 8 സ്പീക്കറുകള്‍ ടിവിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ഡോള്‍ബി ആറ്റ്മോസ്, ഡോള്‍ബി വിഷന്‍ എന്നീ പ്രത്യേകതകള്‍ ടിവിക്കുണ്ട്.