Asianet News MalayalamAsianet News Malayalam

ആദ്യത്തെ 'ഇലക്ട്രോക്രോമിസവു'മായി ഓപ്പോ 5 സീരിസ് ഫോണുകള്‍ വരുന്നു

വെയ്‌ബോയിലെ പുതിയ ലീക്ക് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്തെ രൂപകല്‍പ്പനയും അതിന്റെ ചില പ്രധാന സവിശേഷതകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ഇലക്ട്രോക്രോമിക്‌സ് എന്നതു തന്നെയാണ് പ്രധാനം. കൂടാതെ, ഇലക്ട്രോക്രോമിക് പിന്‍ഭാഗത്ത് വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണും ഇതായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

Oppo Reno 5 Pro plus 5G tipped to get 50MP cameras and become first phone with electrochromic rear
Author
Beijing, First Published Dec 7, 2020, 6:27 AM IST

വലിയ നിലവാരമുള്ള ക്യാമറയും ആദ്യത്തെ ഇലക്ട്രോക്രോമിക്കുമായി ഓപ്പോ റെനോ 5 സീരീസ് ഫോണുകള്‍ പുറത്തിറക്കുന്നു. എല്ലാം 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണ്. ഈ ഡിസംബര്‍ പത്തിന് ഇത് ചൈനയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതു കൊണ്ട് തന്നെ ലോഞ്ചിങ്ങിനു മുന്‍പേ ഫോണിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഓപ്പോയുമായി റിലയന്‍സ് ജിയോ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതു കൊണ്ട് ഈ സീരിസ് ഫോണിനെക്കുറിച്ച് ഇന്ത്യക്കാരും കാത്തിരിക്കുന്നുണ്ട്. രാജ്യത്ത് 5ജിയ്ക്ക് വേണ്ടി റിലയന്‍സ് ജിയോ ശ്രമം തുടങ്ങിയിട്ടുണ്ട്. ഓപ്പോ റെനോ 5 5ജി, റെനോ 5 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ റെനോ പുറത്തിറക്കുന്നത്.

വെയ്‌ബോയിലെ പുതിയ ലീക്ക് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്തെ രൂപകല്‍പ്പനയും അതിന്റെ ചില പ്രധാന സവിശേഷതകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ഇലക്ട്രോക്രോമിക്‌സ് എന്നതു തന്നെയാണ് പ്രധാനം. കൂടാതെ, ഇലക്ട്രോക്രോമിക് പിന്‍ഭാഗത്ത് വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണും ഇതായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്മാര്‍ട്ട് വിന്‍ഡോയില്‍ അവതരിപ്പിക്കുന്ന ഈ രീതി ഫോണില്‍ വരുന്നതോടെ എന്തു മാറ്റമാവും ഉണ്ടാവുക എന്ന ഇപ്പോള്‍ വ്യക്തമല്ല. പ്രധാനമായും ഫോണിന്റെ ചാര്‍ജ് നിലനിര്‍ത്താന്‍ ഇതിനു കഴിയുമെന്നത് വലിയൊരു സംഗതിയാണ്. ഈ സാങ്കേതികവിദ്യ ആദ്യമായി വണ്‍പ്ലസ് കണ്‍സെപ്റ്റ് വണ്‍ ഫോണില്‍ കണ്ടിരുന്നു, അത് ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും പ്രായോഗികമായി അവതരിപ്പിക്കുന്നത് ഓപ്പോയാണ്. ഒരു വോള്‍ട്ടേജ് പ്രയോഗിക്കുമ്പോള്‍ ഒരു വസ്തുവിന്റെ നിറം മാറുന്ന പ്രതിഭാസമാണ് ഇലക്ട്രോക്രോമിസം. അങ്ങനെ ചെയ്യുന്നതിലൂടെ സമീപമുള്ള ഇന്‍ഫ്രാറെഡ് ലൈറ്റ് തല്‍ക്ഷണം ആവശ്യാനുസരണം തടയാന്‍ കഴിയും. സമീപമുള്ള ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ പ്രക്ഷേപണം നിയന്ത്രിക്കാനുള്ള കഴിവ് ഫോണിന്റെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വര്‍ണ്ണ മാറ്റം ഒരു ഉപരിതലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്ന പ്രകാശത്തിന്റെയും താപത്തിന്റെയും അളവ് നിയന്ത്രിക്കാന്‍ ഇലക്ട്രോക്രോമിക് വസ്തുക്കളെയാണ് ഉപയോഗിക്കുന്നത്.

ഇതിനു പുറമേ, റെനോ 5 പ്രോ + 5ജി മറ്റ് റെനോ 5 മോഡലുകളെപ്പോലെ ഒരു ക്വാഡ് ക്യാമറ സജ്ജീകരണവും കാണിക്കുന്നു. 16 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സുമായി ചേര്‍ത്ത 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 7 എക്‌സ് െ്രെപമറി ഷൂട്ടര്‍, അതു കൂടാതെ മറ്റൊരു തേര്‍ഡ് സെന്‍സര്‍ എന്നിവ റെനോ 5 പ്രോ + 5 ജിക്ക് ലഭിക്കുമെന്നാണ് അനുമാനം. 2 എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സായിരിക്കാം ഈ ചതുരാകൃതിയിലുള്ള ക്യാമറ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൂന്ന് ഫോണുകളില്‍ റെനോ 5 പ്രോ + 5ജി ഏറ്റവും ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, റെനോ 5 5ജി സ്‌നാപ്ഡ്രാഗണ്‍ 765 ജി നല്‍കുന്നതാണ്, കൂടാതെ റെനോ 5 പ്രോ 5ജിക്ക് ഡൈമെന്‍സിറ്റി 1000+ ടീഇ ലഭിക്കുമെന്ന് പറയപ്പെടുന്നു. മറുവശത്ത് റെനോ 5 പ്രോ + 5 ജിക്ക് സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് ലഭിക്കും. 

Follow Us:
Download App:
  • android
  • ios