ഓപ്പോ ഡിസംബര്‍ 26 ന് റെനോ 3 ലൈനപ്പ് ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി റെനോ 3 ഫോണുകളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ടെക്ക്‌ലോകത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഓപ്പോയുടെ ആദ്യത്തെ 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണിത്. ഇന്ത്യയില്‍ 5ജി വന്നാലുമില്ലെങ്കിലും കാര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് ഓപ്പോ കരുതുന്നുണ്ടാവും. റിയല്‍മീയുടെയും ഷവോമിയുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടക്കാനാണ് ഓപ്പോയുടെ ഈ നീക്കമെന്നും കരുതണം. കൂടാതെ സ്‌നോപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റിനൊപ്പം വരാനിരിക്കുന്ന റെനോ 3 പ്രോയും വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്.

രസകരമെന്നു പറയട്ടെ, രണ്ടാമത്തേത് ഇപ്പോള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നാല് നിറങ്ങളിലും രണ്ട് മെമ്മറി ഓപ്ഷനുകളിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് അല്ലെങ്കില്‍ 12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് വേരിയന്റുകളില്‍ റിനോ 3 പ്രോ ലഭ്യമാകുമെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

മൂണ്‍ലൈറ്റ് ബ്ലാക്ക്, മിസ്റ്റി വൈറ്റ്, നൈറ്റ് സ്‌കൈ ബ്ലൂ, സണ്‍റൈസ് എന്ന ഗ്രേഡിയന്റ് ഓപ്ഷന്‍ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ചക്രവാളത്തിന് പിന്നില്‍ നിന്ന് സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് ആകാശത്ത് നിങ്ങള്‍ കാണുന്ന എല്ലാ നിറങ്ങളുടെയും പ്രതിഫലനമായാണ് ഈ ഫോണുകളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേരിയന്റുകള്‍ക്കും നിറങ്ങള്‍ക്കും പുറമെ, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും ലിസ്റ്റിംഗ് ലിഡ് എടുക്കുന്നു. കാരണം 7.7 എംഎം നേര്‍ത്ത ബോഡിക്കുള്ളില്‍ 4,025 എംഎഎച്ച് ബാറ്ററിയുള്ള സ്‌നാപ്ഡ്രാഗണ്‍ 765 -ല്‍ റെനോ 3 പ്രോ പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

ചിത്രങ്ങള്‍ അനുസരിച്ച്, ഓപ്പോ റിനോ 3 പ്രോ പാനലിന്റെ മുകളില്‍ ഇടത് കോണില്‍ ഒരു സെല്‍ഫി ക്യാമറ പ്രദര്‍ശിപ്പിക്കുന്നു. ഇത് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് താഴെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപകരണത്തിന്റെ പിന്‍ഭാഗത്ത് ഇരട്ടഎല്‍ഇഡി ഫ്‌ലാഷും 'അള്‍ട്രാ സ്‌റ്റെഡി' യും കാണുന്നുണ്ട്. ന്യുജെന്‍ സ്‌റ്റെബിലൈസേഷന്‍ സാങ്കേതികവിദ്യയുടെ സൂചനയാണിത്. സാങ്കേതികവിദ്യയെപ്പറ്റിയും റെനോ 3 ഉപകരണത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ വിരളമാണെങ്കിലും, രണ്ടിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.