പുതിയ പത്ത് ടിവി മോഡലുകള്‍ അവതരിപ്പിച്ച് ഫിലിപ്സ്. ഫിലിപ്സിന്‍റെ 8200, 7600,6900,6800 സീരിസുകളിലാണ് പുതിയ മോഡലുകള്‍ ഇറങ്ങിയിരിക്കുന്നത്.  ഇറങ്ങിയ മോഡലുകളില്‍ ഫിലിപ്പ്സ് 4കെ അള്‍ട്ര എച്ച്.ഡി ആന്‍ഡ്രോയ്ഡ് ടിവി അടക്കം പുതിയ സീരിസില്‍ ഇറക്കിയിട്ടുണ്ട്. 

ഫിലിപ്സ് 4കെ യുഎച്ച്ഡി എല്‍ഇഡി ആന്‍ഡ്രോയ്ഡ് ടിവി 8200 സീരിസ് നാല് വലിപ്പത്തിലാണ് ലഭിക്കുക. 70 ഇഞ്ച്, 65 ഇഞ്ച്, 55 ഇഞ്ച്, 50 ഇഞ്ച് എന്നിങ്ങനെയാണ് അവ. ഇവയുടെ വില യഥാക്രമം 149,990, 119,990, 89,990, 79,990 എന്നിങ്ങനെയാണ്. 


ഫിലിപ്സ് 4കെ യുഎച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട്  ടിവി 7600 സീരിസ് രണ്ട് വലിപ്പത്തിലാണ് എത്തുന്നത് 58 ഇഞ്ച്, 50 ഇഞ്ച് എന്നിങ്ങനെയാണ് അവ. ഇവയുടെ വില യഥാക്രമം 89,990, 69,990 എന്നിങ്ങനെയാണ്. അതേ സമയം ഈ സീരിസിലെ ടിവികളില്‍ പി5 പെര്‍ഫെക്ട് പിക്ചര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഫിലിപ്സ് 6900 ടിവിയും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെയാണ് എത്തുന്നത്. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, പിക്സല്‍ പ്ലസ് എച്ച്ഡി. 43 ഇഞ്ച്, 32 ഇഞ്ച് പതിപ്പുകളിലാണ് ഈ സീരിസിലെ ടിവികള്‍ ഇറങ്ങുന്നത്. ഇവയുടെ വില 44,990 , 27,990 എന്നിങ്ങനെയാണ്.

6800 സീരിസില്‍ രണ്ട് ടിവികളാണ് ഉള്ളത്. 43 ഇഞ്ചും, 32 ഇഞ്ചും. യഥാക്രമം ഫുള്‍ എച്ച്.ഡി, എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയാണ് ഇവ. 35,990, 21,990 എന്നിങ്ങനെയാണ് വില.