Asianet News MalayalamAsianet News Malayalam

പോക്കോ എഫ്1 ന്‍റെ വില വെട്ടിക്കുറച്ചു

പോക്കോ എഫ് 1ന്‍റെ പുതിയ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്‍റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

Poco F1 Price in India Cut Again, Now Starts at Rs. 17,999 for 6GB RAM + 64GB Storage Model
Author
New Delhi, First Published Jun 24, 2019, 12:02 PM IST

ദില്ലി: ഷോവോമി റെഡ്മീ കെ20 അടുത്ത മാസം മധ്യത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്‍റ് പോക്കോ പോക്കോ എഫ്1 ന്‍റെ വിലയില്‍ കുറവ് വരുത്തി. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണ്‍ ആണ് പോക്കോ എഫ്1. 

പോക്കോ എഫ് 1ന്‍റെ പുതിയ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്‍റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

സാംസങ്ങ് എം40, മോട്ടറോളോ വണ്‍ വിഷന്‍ എന്നിവയെക്കാള്‍ വിലക്കുറവായിരിക്കും പോക്കോ എഫ് 1 ബേസ് മോഡലിന് എന്നതാണ് ഇതോടെ വിപണിയില്‍ സംഭവിക്കുന്ന അവസ്ഥ.  ഇതുവരെ ഒരു ഫോണ്‍ മാത്രമാണ് പോക്കോ ബ്രാന്‍റില്‍ ഷവോമി പുറത്തിറക്കിയിട്ടുള്ളൂ. ഈ ഫോണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫോണ്‍ ചൂടാകുന്നു എന്ന പരാതി ഒഴിവാക്കാന്‍ ലിക്വിഡ് കൂളിംഗ് സാങ്കേതികതയോടെ എത്തിയ പോക്കോ എഫ് 1 ഗെയിം പ്രേമികള്‍ക്കിടയില്‍ മികച്ച അഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്.

4000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ ക്യൂക്ക് ചാര്‍ജ് 3.0 സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പിന്നില്‍ എഐ ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന് ഇതില്‍ 12എംപി+5 എംപി സെന്‍സര്‍ സെറ്റപ്പാണ് ഉള്ളത്. മുന്നില്‍ 20 എംപിയാണ് സെല്‍ഫി ക്യാമറ.

Follow Us:
Download App:
  • android
  • ios