Asianet News MalayalamAsianet News Malayalam

പുതിയ റെഡ്മീ ലാപ്ടോപ്പുകള്‍; വിലയും ലഭ്യതയും

ഇന്റല്‍ കോര്‍ ഐ 5 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സ് വേരിയന്റിന് ഏകദേശം 59,800 രൂപയും, ഇന്റല്‍ കോര്‍ ഐ 7 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സ് വേരിയന്റിന് ഏകദേശം 67,600 രൂപയുമാണ് വില.

RedmiBook Pro 14 and RedmiBook Pro 15 With 11th Gen Intel Processors Launched
Author
New Delhi, First Published Feb 28, 2021, 7:30 AM IST

റെഡ്മി രണ്ട് പുതിയ ലാപ്‌ടോപ്പുകള്‍ കൂടി പുറത്തിറക്കി. റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 എന്നിവയാണിത്. 30 മണിക്കൂര്‍ ബാറ്ററി ലൈഫ് ഇതിനുണ്ട്. ഇന്റല്‍ കോര്‍ പ്രോസസറുകളുമായാണ് റെഡ്മിബുക്ക് പ്രോ മോഡലുകള്‍ വരുന്നത്. ലാപ്‌ടോപ്പുകളില്‍ ഏവിയേഷന്‍ഗ്രേഡ് അലുമിനിയം അലോയ് ബില്‍ഡ് സവിശേഷതയുണ്ട്. റെഡ്ബുക്കിന്റെ രൂപകല്‍പ്പന ആപ്പിളിന്റെ മാക്ബുക്ക് പ്രോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. മാക്ബുക്ക് പ്രോയില്‍ കണ്ട അതേ പവര്‍ ബട്ടണും ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്. 

റെഡ്മിബുക്ക് പ്രോ 15, റെഡ്മിബുക്ക് പ്രോ 14: വിലയും ലഭ്യതയും

റെഡ്മിബുക്ക് പ്രോ 14 മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ അവതരിപ്പിച്ചു.

ഇന്റല്‍ കോര്‍ ഐ 5 + ഇന്റല്‍ എക്‌സ് ഗ്രാഫിക്‌സ് വേരിയന്റിനായി ഏകദേശം 53,000 രൂപയിലാണ് ഇത് ആരംഭിച്ചത്. ഇന്റല്‍ കോര്‍ ഐ 5 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സ് വേരിയന്റിന് ഏകദേശം 59,800 രൂപയും, ഇന്റല്‍ കോര്‍ ഐ 7 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സ് വേരിയന്റിന് ഏകദേശം 67,600 രൂപയുമാണ് വില.

അതുപോലെ, റെഡ്മിബുക്ക് പ്രോ 15 മൂന്ന് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളുമായി ആരംഭിച്ചു. ഇന്റല്‍ കോര്‍ ഐ 5 + ഇന്റല്‍ എക്‌സ് ഗ്രാഫിക്‌സ് വേരിയന്റ് ഏകദേശം 56,500 രൂപ, ഇന്റല്‍ കോര്‍ ഐ 5 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സിന് ഏകദേശം 62,000 രൂപ, ഇന്റല്‍ കോര്‍ ഐ 7 + എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ഗ്രാഫിക്‌സിന് ഏകദേശം 71,100 രൂപ എന്നിങ്ങനെയാണ് വില.

റെഡ്മിബുക്ക് പ്രോ 14 ല്‍ 14 ഇഞ്ച് ഡിസ്‌പ്ലേ, 2,560-1,600 പിക്‌സല്‍ റെസല്യൂഷന്‍, 88.2 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം എന്നിവയുണ്ട്. റെഡ്മിബുക്കില്‍ പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ 71165 ജി 7 പ്രോസസറും 16 ജിബി വരെ ഡിഡിആര്‍ 4 ഡ്യുവല്‍ ചാനല്‍ റാമും ഉണ്ട്.

അതുപോലെ, റെഡ്മിബുക്ക് 15 പ്രോയില്‍ 15.6 ഇഞ്ച് ഡിസ്‌പ്ലേ, 3,200-2,000 പിക്‌സല്‍ റെസല്യൂഷന്‍, 89.1 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം എന്നിവ നല്‍കിയിരിക്കുന്നു. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ 711370 എച്ച് പ്രോസസറും 16 ജിബി ഡിഡിആര്‍ 4 ഡ്യുവല്‍ ചാനല്‍ റാമും ഈ ലാപ്‌ടോപ്പിന് കരുത്തു നല്‍കുന്നു. രണ്ട് ലാപ്‌ടോപ്പുകളിലും പൂര്‍ണ്ണ വലുപ്പത്തിലുള്ള ബാക്ക്‌ലിറ്റ് കീബോര്‍ഡുകള്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios