Asianet News MalayalamAsianet News Malayalam

ഗ്യാലക്സി എ90: പ്രീമിയം മിഡ് റേഞ്ച് 5ജി ഫോണുമായി സാംസങ്ങ്

സ്നാപ് ഡ്രാഗണ്‍ എ90 5ജിയുടെ ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 855 എസ്ഒസി ആയിരിക്കും എന്നാണ് അഭ്യൂഹം. 6ജിബി, 8ജിബി പതിപ്പുകളില്‍ ഈ ഫോണ്‍ ഇറങ്ങും. ആന്‍ഡ്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പ് സപ്പോര്‍ട്ട് ഫോണിന് ലഭിക്കും.

Samsung Galaxy A90 5G goes official
Author
Samsung Electronics Thái Nguyên, First Published Sep 3, 2019, 4:39 PM IST

ബിയജിംഗ്: സാംസങ്ങ് ഗ്യാലക്സി ബ്രാന്‍റിന്‍റെ കീഴില്‍  പ്രീമിയം മിഡ് റേഞ്ച് ഫോണുമായി സാംസങ്ങ് എത്തുന്നു. ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ സാംസങ്ങ് ഗ്യാലക്സി എ സീരിസില്‍ ആയിരിക്കും 5ജി ഫോണ്‍ ഇറക്കുക. ഗ്യാലക്സി എ90 5ജി എന്നായിരിക്കും  ഫോണിന്‍റെ പേര്. 

സ്നാപ് ഡ്രാഗണ്‍ എ90 5ജിയുടെ ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 855 എസ്ഒസി ആയിരിക്കും എന്നാണ് അഭ്യൂഹം. 6ജിബി, 8ജിബി പതിപ്പുകളില്‍ ഈ ഫോണ്‍ ഇറങ്ങും. ആന്‍ഡ്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പ് സപ്പോര്‍ട്ട് ഫോണിന് ലഭിക്കും. 128 ജിബി ഇന്‍ബില്‍ട്ട് മെമ്മറി ലഭിക്കും. 512 ജിബി വരെ ഫോണ്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

6.7 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡിയാണ് ഫോണിന്‍റെ സ്ക്രീന്‍.  ഇന്‍ഫിനിറ്റി യൂ ഡിസ്പ്ലേ സാങ്കേതികത സാംസങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നിലെ ഡിസ്പ്ലേ പാനലില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉണ്ട്. ഇതിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറ 32 എംപിയാണ്. 

പിന്നില്‍ മൂന്ന് ക്യാമറകളാണ് ഈ ഫോണിനുള്ളത്. ഇതില്‍ ആദ്യത്തേത് 48 എംപി പ്രധാനക്യാമറയാണ്. രണ്ടാമത്തേത് 8 എംപി അള്‍ട്രാ വൈഡ്. മൂന്നാമത്തെ ക്യാമറ 5 എംപി വൈഡ് സെന്‍സറാണ് ഉള്ളത്. വില വിവരങ്ങള്‍ ലഭ്യമല്ല.

Follow Us:
Download App:
  • android
  • ios