വില കുറച്ച് കടുക്കും; സാംസങ് ഗ്യാലക്സി എസ്25 സിരീസ് കാത്തിരിക്കുന്നവര്‍ക്ക് നിരാശ സൂചന

സാംസങ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകളാണ് ജനുവരി 22ന് പുറത്തിറങ്ങാനിരിക്കുന്നത്, സ്ഥിരീകരിക്കാത്ത വില വിവരങ്ങള്‍ പുറത്ത്. 

Samsung Galaxy S25 series to be more expensive than S24 smartphone models in India report

മുംബൈ: സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ഒരുവിഭാഗം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിലാണ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ സാംസങ് പുറത്തിറക്കുക. ഈ ഫോണ്‍ മോഡലുകളുടെ വിലയെ കുറിച്ചുള്ള ലീക്ക് ഇതിനകം പുറത്തുവന്നു. ഇതുപ്രകാരം ഗ്യാലക്സി എസ്24 സിരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്യാലക്സി എസ്25 സിരീസിന് വില കൂടും. 

സാംസങ് ഗ്യാലക്സി എസ്25 സിരീസിന്‍റെ വില സൂചന ടിപ്‌സ്റ്ററായ തരുണ്‍ വാറ്റ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതുപ്രകാരം ഗ്യാലക്സി എസ്25ന്‍റെ വില 84999 രൂപ- 12+256 ജിബി, 94999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ് 25പ്ലസിന്‍റെ വില 104999 രൂപ- 12+256 ജിബി, 114999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ്25 അള്‍ട്രയുടെ വില 134999 രൂപ- 12+256 ജിബി, 144999 രൂപ- 16+512 ജിബി, 164999 രൂപ- 16+1 ടിബി എന്നിങ്ങനെയുമായിരിക്കും. ഫോണുകളുടെ ചിത്രങ്ങളും ടിപ്സ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഗ്യാലക്സി എസ്25 സിരീസിന്‍റെ വിലയും ഡിസൈനുകളും അടക്കമുള്ള വിവരങ്ങളൊപ്പം സാംസങ് സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക വിവരങ്ങള്‍ക്കായി ജനുവരി 22ലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റ് വരെ കാത്തിരുന്നേ മതിയാകൂ. 

2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999 രൂപയിലായിരുന്നു. എസ്24+ന്‍റെ ആരംഭ വില 99999 രൂപയും എസ്24 അള്‍ട്രയുടെ തുടക്ക വില 129999 രൂപയുമായിരുന്നു. സാംസങിന്‍റെ സ്വന്തം ഗ്യാലക്സി എഐ ഫീച്ചറുകളോടെയായിരുന്നു ഫോണുകള്‍ എത്തിയിരുന്നത്. ഗ്യാലക്സി എസ്25 സിരീസും വരിക ഗ്യാലക്സിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൗകര്യങ്ങളോടെയായിരിക്കും. 

Read more: സാംസങ് 2024ലും ലോക ഫോണ്‍ വിപണിയിലെ രാജാക്കന്‍മാര്‍, ആപ്പിള്‍ രണ്ടാമത്; കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios