Asianet News MalayalamAsianet News Malayalam

6000 എംഎഎച്ച്, 4 ജിബി റാമും 64 ജിബി സ്‌റ്റോറേജും, വില 9,999 രൂപ, ഇത് സ്പാര്‍ക്ക് പവര്‍ 2

4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിന് 9,999 രൂപയാണ് വില. ഐസ് ജഡൈറ്റ്, മിസ്റ്റി ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്, സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 23 ന് രാവിലെ 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. 

Tecno Spark Power 2 launched
Author
Mumbai, First Published Jun 18, 2020, 4:25 PM IST

മുംബൈ: ബജറ്റ് ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. കൂടുതല്‍ ഫീച്ചറുകളും വിലക്കുറവും നല്‍കുന്ന സ്മാര്‍ട്ട് ഫോണുമായി എത്തുന്ന ഈ കമ്പനിയുടെ പേര് ടെക്‌നോ സ്പാര്‍ക്ക്. 6000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിന്റെ ഹൈലൈറ്റ്. പേര്, സ്പാര്‍ക്ക് പവര്‍ 2. കുറഞ്ഞ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 സോഫ്‌റ്റ്വെയറിനൊപ്പം സ്പാര്‍ക്ക് പവര്‍ 2 ഒരു മീഡിയടെക് പ്രോസസ്സറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ റിയല്‍മീ നര്‍സോ 10 എ, സാംസങ് ഗാലക്‌സി എം 01 എന്നിവയോടാണ് ഇതു മത്സരിക്കാനൊരുങ്ങുന്നത്.

4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിന് 9,999 രൂപയാണ് വില. ഐസ് ജഡൈറ്റ്, മിസ്റ്റി ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്, സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 23 ന് രാവിലെ 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. ഇതൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ്, അതായത് ഒരു നിശ്ചിത തലത്തിലേക്ക് മള്‍ട്ടിടാസ്‌കിംഗ്, കുറച്ച് ഗെയിമിംഗ്, മീഡിയ ഉപഭോഗം, ഫോട്ടോഗ്രാഫി എന്നിവ പോലുള്ള അടിസ്ഥാന ആവശ്യകതകള്‍ ഇത് നിറവേറ്റും. സ്പാര്‍ക്ക് പവര്‍ 2 ന്റെ പ്രധാന സവിശേഷത ഇതിന്റെ ഉയര്‍ന്ന 6000 എംഎഎച്ച് ബാറ്ററിയാണ്. ഇത് ബണ്ടില്‍ഡ് ചാര്‍ജര്‍ വഴി 18വാട്‌സ് വരെ ചാര്‍ജ് ചെയ്യും. ഒരൊറ്റ ചാര്‍ജിലും സാധാരണ ഉപയോഗത്തിലും 376 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഈ സ്മാര്‍ട്ട്‌ഫോണ്‍ 7 ഇഞ്ച് എച്ച്ഡി + എല്‍സിഡി ഡിസ്‌പ്ലേ പായ്ക്ക് ചെയ്യുന്നു, മുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച്. ഇതിന് വീക്ഷണാനുപാതം 20: 9 ഉം സ്‌ക്രീന്‍ടുബോഡി അനുപാതം 90.6 ശതമാനവുമാണ്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി വരുന്ന ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2-വിലുള്ളത് ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ്. 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡിനും പിന്തുണയുണ്ട്.

ഫോട്ടോഗ്രാഫിക്കായി, ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2 ന് പിന്നില്‍ ക്വാഡ്‌റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 1.85 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 115 ഡിഗ്രി എഫ്ഒവി ഉള്ള സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, മൂന്നാമത്തെ മാക്രോ സെന്‍സര്‍, ഫോട്ടോഗ്രാഫുകളില്‍ ബോക്കെ ഇഫക്റ്റ് സൃഷ്ടിക്കുന്നതിനുള്ള സെന്‍സര്‍ എന്നിവയുണ്ട്. 

സെല്‍ഫികള്‍ക്കായി, 16 മെഗാപിക്‌സല്‍ ക്യാമറയും എഫ് / 2.0 അപ്പേര്‍ച്ചറും 78.3 ഡിഗ്രി വ്യൂവിംഗ് ആംഗിളും നല്‍കിയിരിക്കുന്നു. പിന്‍ ക്യാമറ മൊഡ്യൂളിന് ക്വാഡ്എല്‍ഇഡി ഫ്‌ലാഷ് സജ്ജീകരണവുമുണ്ട്. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, 4 ജി വോള്‍ട്ട്, യുഎസ്ബിസി പോര്‍ട്ട് തുടങ്ങി എല്ലാ സ്റ്റാന്‍ഡേര്‍ഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാര്‍ട്ട്‌ഫോണിനുണ്ട്.
 

Follow Us:
Download App:
  • android
  • ios