Asianet News MalayalamAsianet News Malayalam

കൊറോണ കത്തിപ്പടരുന്നു, മാര്‍ച്ചിലെ ലോഞ്ചിം​ഗ് ഇവന്റുകളെല്ലാം റദ്ദാക്കി ഷവോമി

മാര്‍ച്ച് 12 ന് റെഡ്മി നോട്ട് 9, നോട്ട് 9 പ്രോ എന്നിവ പുറത്തിറക്കുമെന്ന് ഷവോമി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഷവോമിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈനില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

Xiaomi canceled all of March's launch events
Author
Mumbai, First Published Mar 3, 2020, 11:04 PM IST

കൊറോണ വൈറസ് കൂടുതല്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ എല്ലാ തരം ലോഞ്ചിം​ഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമി പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവന്റുകള്‍ റദ്ദാക്കാന്‍ ഷവോമി തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക ട്വിറ്ററിലാണ് അവര്‍ പ്രസ്താവന ഇറക്കിയത്.

എംഐ ആരാധകര്‍ക്കും അതിലെ ജീവനക്കാര്‍ക്കും മാധ്യമ സാഹോദര്യത്തില്‍ നിന്നുള്ളവര്‍ക്കുമുള്ള കൊറോണ വൈറസ് എക്‌സ്‌പോഷര്‍ റിസ്‌ക് കുറക്കുന്നതിന്റെ ഭാഗമായി ഓണ്‍ഗ്രൗണ്ട് ലോഞ്ച് ഇവന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി ഷവോമി വെളിപ്പെടുത്തി. കൂടാതെ മാസാവസാനത്തോടെ ഭാവിയിലെ ലോഞ്ചുകളെക്കുറിച്ച് മറ്റൊരു അപ്‌ഡേറ്റ് ഉണ്ടാവുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും സാങ്കേതികവിദ്യ നല്‍കുക എന്നതു പ്രധാനമാണ്, എന്നാല്‍ എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. അടുത്ത റെഡ്മി നോട്ട് ആരംഭത്തിനായി, ഞങ്ങളുടെ സോഷ്യല്‍ മീഡിയയിലും എംഐ.കോമിലും ഒരു ലൈവ് സ്ട്രീമിനായി ദയവായി ഓണ്‍ലൈനില്‍ ഞങ്ങളോടൊപ്പം ചേരുക, അവര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 12 ന് റെഡ്മി നോട്ട് 9, നോട്ട് 9 പ്രോ എന്നിവ പുറത്തിറക്കുമെന്ന് ഷവോമി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഷവോമിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈനില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

ഒരു അനുബന്ധ കുറിപ്പില്‍, ഷവോമിയുടെ എതിരാളി റിയല്‍മീയ്ക്കും മാര്‍ച്ചില്‍ ഫോണ്‍ ലോഞ്ചുകള്‍ ഉണ്ടായിരുന്നു. ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ അവരും ഗ്രൗണ്ടും ഇവന്റ് അവസാനിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യം സിഇഒ മാധവ് ഷെത്ത് ട്വിറ്ററില്‍ പ്രഖ്യാപിച്ചു, 'മുന്‍കരുതല്‍ നടപടിയായി സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യ ഉേദ്യാഗസ്ഥരുടെ കൊറോണ വൈറസ് ഇംപാക്ട് അനുബന്ധ ഉപദേശങ്ങള്‍ എന്നിവയുടെ നിലവിലെ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍, ഞങ്ങളുടെ ഏറ്റവും വലിയ പരിപാടി അവസാനിപ്പിക്കുകയാണ്. ഇവന്റ് ഓണ്‍ലൈനില്‍ കാണുന്നതിനൊപ്പം ഒരു ലൈവ് ലോഞ്ചിങ് നടത്തും, റിയല്‍മീ അറിയിച്ചു.

Follow Us:
Download App:
  • android
  • ios