ദില്ലി: ഷവോമിയുടെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണ്‍ സീരിസിലെ പുതിയ ഫോണ്‍ പുറത്തിറക്കി. എംഐ എ3 ഷവോമി ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഗ്രേിഡിയന്‍റ്  ബാക്ക് പാനല്‍ ഗ്ലോസി ഫിനിഷിലാണ് ഈ ഫോണില്‍ ഉള്ളത്. വാട്ടര്‍ഡ്രോപ്പ് നോച്ച് സ്ക്രീന്‍ സ്റ്റെല്‍ ഉള്ള ഫോണിന് ട്രിപ്പിള്‍ റെയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 32 എംപി മെഗാപിക്സല്‍ ക്യാമറ ഫോണിനുണ്ട്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണ്‍ ഇന്ത്യ വഴിയും എംഐ.കോം വഴിയും ആഗസ്റ്റ് 23 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍  ലഭ്യമാകും.

വിലയിലേക്ക് വന്നാല്‍  എംഐ എ3യുടെ 4GB RAM + 64GB പതിപ്പിന് വില 12,999 രൂപയാണ്. 6GB RAM + 128GB പതിപ്പിന് വില 15,999 രൂപയാണ് വില. നോട്ട് ജെസ്റ്റ് ബ്യൂ, മോര്‍ ദാന്‍ വൈറ്റ്, കൈന്‍റ് ഓഫ് ഗ്രേ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 750 രൂപ ക്യാഷ് ബാക്ക് ലഭിക്കും. എയര്‍ടെല്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഷവോമിയുമായി ചേര്‍ന്ന് ഡബിള്‍ ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഈ ഫോണ്‍ യൂറോപ്പില്‍ പ്രഖ്യാപിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ് പൈ സ്റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് എ3. 6.08 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഫോണിനുള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 720x1560 പിക്സലാണ്. എഎംഒഎല്‍ഇഡിയാണ് ഡിസ്പ്ലേ. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഇതിനുണ്ട്. 19.5:9 സ്ക്രീന്‍ ബോഡി അനുപാതം. സ്നാപ്ഡ്രാഗണ്‍ 665 എസ്ഒസിയാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. അഡ്രിനോ 610 ആണ് ഗ്രാഫിക്കല്‍ പ്രോസസ്സര്‍ യൂണിറ്റ്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം.

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതില്‍ 48 എംപി പ്രൈമറി സെന്‍സറാണ് ഉള്ളത്. ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.76 ആണ്. 8 എംപിയാണ് രണ്ടാമത്തെ സെന്‍സര്‍ 118 ഡിഗ്രി വൈഡ് അംഗിള്‍ ലെന്‍സാണ് ഇതിനുള്ളത്. ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.76 ആണ്. 2 എംപി ഡെപ്ത് സെന്‍സറാണ് മൂന്നാമത്തെ ക്യാമറ. മുന്നില്‍ എഫ് 2.0 അപ്പാച്ചറോടെയുള്ള 32 എംപി സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 

യുഎസ്ബി സി ടൈപ്പാണ്. ഫോണിന്‍റെ ബാറ്ററി ശേഷി 4,030 എംഎഎച്ചാണ്. 18W ഫാസ്റ്റ് ചാര്‍ജിംഗ് ഈ ഫോണില്‍ ലഭിക്കും. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കറ്റ് ഫോണിനുണ്ട്.