Asianet News MalayalamAsianet News Malayalam

പുറത്തിറക്കിയിട്ട് ഒരു മാസം, റെഡ്മി നോട്ട് 8 സീരിസ് ഫോണുകള്‍ വിറ്റത് 10 ലക്ഷം.!

6.65 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റ്, 18000 ഫാസ്റ്റ് ചാര്‍ജറുള്ള 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 8. പ്രീമിയം ഗ്ലാസ് ബോഡിയും ക്വാഡ് റിയര്‍ ക്യാമറകളുമാണ് റെഡ്മി നോട്ട് 8 ന്‍റെ പ്രത്യേകത. 

Xiaomi sold 1 million units of Redmi Note 8 Pro Redmi Note 8 within one month of launch in India
Author
Bangalore, First Published Nov 26, 2019, 6:35 PM IST

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് ഷവോമിയുടെ ഹോട്ട് പ്രോഡക്ടാണ് റെഡ്മീ നോട്ട് സീരിസ്. എല്ലാ വര്‍ഷവും, ഷവോമിയില്‍ നിന്നുള്ള റെഡ്മി നോട്ട് സീരീസ്, അവരുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളില്‍ ഒന്നാണ്. വില്‍പ്പനയുടെ കാര്യം കണക്കിലെടുത്താല്‍ ഇത് അതിന്‍റെ മുന്‍നിര മോഡലുകളെയും ബജറ്റ് എന്‍ട്രി ലെവല്‍ മോഡലിനെയും തോല്‍പ്പിക്കുന്നു. റെഡ്മി നോട്ട് 8 സീരീസ് ഇന്ത്യയില്‍ ഷവോമി അടുത്തിടെ പുറത്തിറക്കി. പുറത്തിറങ്ങി ഒരു മാസത്തിനുശേഷം, പത്തു ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതായി കമ്പനി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അറിയിച്ചു. 

ഇന്ത്യയില്‍ റെഡ്മി നോട്ട് 8 സീരീസില്‍ നിലവില്‍ റെഡ്മി നോട്ട് 8 പ്രോ, റെഡ്മി നോട്ട് 8 എന്നിവ ഉള്‍ക്കൊള്ളുന്നു. ഗെയിമിംഗ് ഗ്രേഡ് ഹീലിയോ ജി 90 ടി ചിപ്‌സെറ്റുള്ള കൂടുതല്‍ പ്രീമിയം മോഡലാണ് റെഡ്മി നോട്ട് 8 പ്രോ. അതേസമയം ഗ്ലാസ് ബോഡിയും ക്വാഡ് റിയര്‍ ക്യാമറകളുമുള്ള വിലകുറഞ്ഞ മോഡലാണ് റെഡ്മി നോട്ട് 8. 9,999 രൂപയില്‍ ആരംഭിച്ച് രണ്ട് സ്‌റ്റോറേജ് പതിപ്പുകളിലാണ് റെഡ്മി നോട്ട് 8 രണ്ട് മോഡലുകളില്‍ കൂടുതല്‍ താങ്ങാനാകുന്നത്. 

6.65 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റ്, 18000 ഫാസ്റ്റ് ചാര്‍ജറുള്ള 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 8. പ്രീമിയം ഗ്ലാസ് ബോഡിയും ക്വാഡ് റിയര്‍ ക്യാമറകളുമാണ് റെഡ്മി നോട്ട് 8 ന്‍റെ പ്രത്യേകത. റെഡ്മി നോട്ട് 8 ന് 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും ലഭിക്കും.

റെഡ്മി നോട്ട് 8 പ്രോ, ഗെയിമര്‍മാര്‍ക്ക് വേണ്ടിയുള്ളതാണ്, കാരണം ഇത് മീഡിയടെക് ഹീലിയോ ജി 90 ടി ചിപ്‌സെറ്റ് നല്‍കുന്നു. ഇതിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതിന്, ഗെയിമിംഗിനിടെ ചൂട് വ്യാപിക്കുന്നതിനെ സഹായിക്കുന്നതിന് ഉള്ളില്‍ ഒരു ലിക്വിഡ് കൂളിംഗ് സിസ്റ്റത്തിലാണ് ഷവോമി ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുഎസ്ബി സി പോര്‍ട്ട് വഴി 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടോടെ നോട്ട് 8 പ്രോയ്ക്ക് 4500 എംഎഎച്ച് ബാറ്ററിയും ലഭിക്കും.

പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണവുമുണ്ട്, എന്നാല്‍ പ്രോ മോഡലില്‍ 64 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും ഉപയോഗിക്കുന്നു.

Follow Us:
Download App:
  • android
  • ios