പുതിയ ബിസിനസ് തന്ത്രങ്ങളുമായി ഇഷ മുകേഷ് അംബാനി: ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും നേരിടാൻ പദ്ധതിയിട്ട് റിലയൻസ്

First Published 22, Nov 2020, 8:39 PM

റിലയൻസിന്റെ റീട്ടെയിൽ ബിസിനസ് സ്വപ്നങ്ങൾക്ക് നേതൃത്വം നൽകി ഇന്ത്യൻ വ്യവസായത്തിൽ സജീവമാകുകയാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ മുകേഷ് അംബാനി. റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) എന്ന സംരം‌ഭത്തെ കേന്ദ്രീകരിച്ചാണ് ഇഷ പദ്ധതികൾ തയ്യാറാക്കുന്നത്. ആമസോണും ഫ്ലിപ്കാർട്ടും ശക്തമായ ഇ-കൊമേഴ്സ് വിപണിയിൽ പോരാടാനായുളള ധനസമാഹരണത്തിനായി വൻതോതിലുളള വിദേശ നിക്ഷേപമാണ് കഴിഞ്ഞ മാസങ്ങളിൽ ആർആർവിഎൽ നേടിയെടുത്തത്.

ഇതിനൊപ്പം ഓൺലൈൻ- ഓഫ്‍ലൈൻ റീട്ടെയിൽ വിപണിയിലെ വിപണി വിഹിതം വളരെ വേ​ഗം ഉയർത്തുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സംരംഭങ്ങളെ 24,713 കോടി രൂപയ്ക്ക് വാങ്ങാനുളള തീരുമാനത്തിലേക്ക് റിലയൻസ് നീങ്ങിയത്. ആമസോൺ ഈ ഓഹരി ഇടപാടിനെ എതിർത്ത് ദില്ലി ഹൈക്കോ‌ടതിയിൽ നിയമ പോരാട്ടം നടത്തിവരുകയാണ്.

എന്നാൽ, കഴിഞ്ഞ ദിവസം റിലയൻസിന്റെയും ഫ്യൂച്ചർ ​ഗ്രൂപ്പിന്റെയും വാദങ്ങളെ അം​ഗീകരിച്ചുകൊണ്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) കമ്പനികൾ തമ്മിലുളള ഓഹരി ഇ‌ടപാ‌ടിന് അംഗീകാരം നൽകിയത് റിലയൻസിന് നേട്ടമായി. ഇത് ഇഷ മുകേഷ് അംബാനിയുടെയും  റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിന്റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.

വി​ദേശ നിക്ഷേപ പരിധി 10 ശതമാനത്തിന് മുകളിൽ

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആർഐഎൽ) റീട്ടെയിൽ സംരംഭത്തിലെ വിദേശ നിക്ഷേപ പരിധി ആകെ നിക്ഷേപത്തിന്റെ 10 ശതമാനത്തിന് മുകളിൽ എത്തിയതായി കമ്പനി കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിലെ ആകെ വിദേശ നിക്ഷേപം ഇതോടെ 47,265 കോടി രൂപയായി.

"പുതിയ വാണിജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ദശലക്ഷക്കണക്കിന് വ്യാപാരികളെയും സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ ഒരു പരിവർത്തന പങ്ക് വഹിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”ആർആർവിഎൽ ഡയറക്ടർ ഇഷാ മുകേഷ് അംബാനി പറഞ്ഞു.

"സെപ്റ്റംബർ 25 വരെയുളള കണക്കുകൾ പ്രകാരം റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) 10.09 ശതമാനം ഓഹരി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർ ലേക്ക് പാർട്ണർമാർ, കെകെആർ, ജിഐസി, ടിപിജി, ജനറൽ അറ്റ്ലാന്റിക് എന്നിവയ്ക്ക് വിറ്റു. ആർആർവിഎല്ലിന് സാമ്പത്തിക പങ്കാളികളിൽ നിന്ന് 47,265 കോടി രൂപയുടെ സബ്സ്ക്രിപ്ഷൻ തുക ലഭിക്കുകയും, അതിന് തുല്യമായി 69.27 കോടി ഇക്വിറ്റി ഷെയറുകൾ അവർക്ക് അനുവദിക്കുകയും ചെയ്തു, ” ആർഐഎൽ നിക്ഷേപകരെ സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ ഐപിഒ

സിൽവർ ലേക്ക് പാർട്ണർമാർ 9,375 കോ‌ടിക്ക് രണ്ട് ശതമാനം ഓഹരി വാങ്ങിയപ്പോൾ കെകെആർ 5,550 കോടി 1.19 ശതമാനം ഓഹരിയിൽ നിക്ഷേപിച്ചു. ജിഐസിയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഐഡിഎ) 5,512.50 കോടി രൂപയ്ക്ക് 1.18 ശതമാനം വാങ്ങിയപ്പോൾ യുഎഇയുടെ മുബഡാല 6,247.50 കോടി രൂപയ്ക്ക് 1.33 ശതമാനം ഓഹരി വാങ്ങി.

സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9,555 കോടി രൂപയ്ക്ക് 2.04 ശതമാനം ഓഹരി സ്വന്തമാക്കി. ജനറൽ അറ്റ്ലാന്റിക് 0.78 ശതമാനം ഓഹരിക്ക് 3,675 കോടി രൂപയും ടിപിജി 0.39 ശതമാനം ഓഹരിക്ക് 1,837.50 കോടി രൂപയും നിക്ഷേപിച്ചു.

ഗ്രൂപ്പിന്റെ ടെലികോം, ഡിജിറ്റൽ സേവന കമ്പനിയായ ജിയോ പ്ലാറ്റ് ഫോമുകൾക്കായി ഫേസ്ബുക്ക്, ഇന്റൽ, ഗൂഗിൾ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 1.52 ലക്ഷം കോടി രൂപയാണ് റിലയൻസ് നേരത്തെ നിക്ഷേപമായി സ്വീകരിച്ചത്. ഓയിൽ-ടെലികോം-റീട്ടെയിൽ ഭീമനായ റിലയൻസ് അതിന്റെ ഡിജിറ്റൽ, റീട്ടെയിൽ ബിസിനസുകളിലേക്കുളള നിക്ഷേപം വർധിപ്പിക്കാനും, അഞ്ച് വർഷത്തിനുള്ളിൽ ഓരോന്നിനും പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനും പദ്ധതിയിട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.

രാജ്യത്തെ ചെറുകിട വ്യാപാരികളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനായി ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ടിന് ഈ വർഷം മെയ് മാസത്തിൽ റിലയൻസ് റീട്ടെയിൽ തുടക്കം കുറിച്ചിരുന്നു.