കൊവിഡ് കാലത്തും സ്വത്ത് വർധിപ്പിച്ച് അദാനിയും അംബാനിയും: 2020 ലെ ഇന്ത്യൻ അതിസമ്പന്നരിലെ ആദ്യ പത്ത് പേർ

First Published Dec 27, 2020, 10:22 PM IST

കൊവിഡിന്റെ സാമ്പത്തിക പ്രഹരങ്ങൾ മറികടന്ന് ഇന്ത്യയിലെ അതിസമ്പന്നർ നേടിയത് വൻ വളർച്ച. 2020 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ വിപണി മൂലധന വളർച്ചയുടെ രണ്ടിരട്ടിയിലേറെയാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തിലുണ്ടായ വളർച്ച.

ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 പ്രകാരം രാജ്യത്തെ അതിസമ്പന്നരുടെ സംയോജിത ആസ്തി 823 ബില്യൺ ഡോളറാണ്. ജിഡിപിയുടെ മൂന്നിലൊന്ന് വരുമിത്. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റെയും ഭൂട്ടാന്റെയും ആകെ ജിഡിപിയേക്കാളും അധികമാണ് ഈ തുക.

1. മുകേഷ് അംബാനി

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ. തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനത്ത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 5.63 ലക്ഷം കോടി രൂപയാണ്.

2. ഹിന്ദുജ ബ്രദേർസ്

ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളായ ഹിന്ദുജ ബ്രദേർസാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇവർക്ക് 143700 കോടി രൂപയുടെ ആസ്തിയുണ്ട്. ഒന്നാം സ്ഥാനത്തുള്ള അംബാനിയേക്കാളും ബഹുദൂരം പിന്നിലാണ് ഹിന്ദുജ ബ്രദേർസ്.

3. ശിവ് നഡാർ

എച്ച് സി എൽ ടെക്നോളജീസിന്റെ അമരക്കാരനായ ശിവ് നഡാറാണ് മൂന്നാം സ്ഥാനത്ത്. 141,700 കോടി രൂപയാണ് ആസ്തി. 34 ശതമാനമാണ് ശിവ് നഡാറിന്റെ ആസ്തിയിലുണ്ടായ വർധന. ഈ മുന്നേറ്റം കാഴ്ചവെക്കാനായാൽ അധികം വൈകാതെ തന്നെ രണ്ടാം സ്ഥാനം കൈവരിക്കാൻ ശിവ് നഡാർക്ക് സാധിച്ചേക്കും.

4. ഗൗതം അദാനി

അദാനി ഗ്രൂപ്പിന്റെ തലവനായ അദാനി ഇന്ത്യയിൽ ഏറ്റവും പ്രശസ്തനായ ബിസിനസുകാരിൽ ഒരാൾ കൂടിയാണ്. 140200 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കൊവിഡ് കാലത്ത് പോലും തളരാതെ കുതിച്ച അദാനിയുടെ കമ്പനി ഇദ്ദേഹത്തിന് നേടിക്കൊടുത്തത് ആസ്തിയിൽ 48 ശതമാനം വളർച്ചയാണ്.

5. അസിം പ്രേംജി

കണക്ക് നോക്കാതെ സഹായം ചെയ്യുന്ന അതിസമ്പന്നനാണ് അസിം പ്രേംജി. വിപ്രോയുടെ അമരക്കാരനായിരുന്ന അസിം പ്രേംജിക്ക് 114400 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. സംഭാവനയും സഹായവും നൽകുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ബിസിനസുകാരനാണ് ഇദ്ദേഹം. കൊവിഡ് മറ്റ് പലർക്കും വലിയ തിരിച്ചടിയായത് പോലെ ഇദ്ദേഹത്തിനും നഷ്ടമാണ് ഉണ്ടാക്കിയത്. രണ്ട് ശതമാനമാണ് ഇദ്ദേഹത്തിന്റെ ആസ്തിയിൽ ഇടിവുണ്ടായത്.

6. സൈറസ് പൂനെവാല

കൊവിഡിൽ നട്ടംതിരിഞ്ഞ ഇന്ത്യാക്കാർക്ക് ആശ്വാസവും അഭിമാനവും ആയി മാറിയ ബിസിനസുകാരൻ. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ സൈറസിന്റെ ആസ്തി കൊവിഡ് കാലത്ത് ആറ് ശതമാനം വളർച്ച നേടി. ഓക്സ്ഫോർഡ് സർവകലാശാല അടക്കമുള്ളവരുമായി കൊവിഡ് വാക്സിൻ ഗവേഷണ രംഗത്ത് ശക്തമായി ഇടപെടുന്ന ഇദ്ദേഹം ഇന്ത്യക്ക് അഭിമാനമാണ്.

7. രാധാകിഷൻ ദമനി

അവന്യു സൂപ്പർമാർക്കറ്റ് സ്ഥാപകൻ രാധാകിഷൻ ദമനി ആദ്യമായാണ് ഇക്കുറി ഈ പട്ടികയിൽ ഇടംപിടിക്കുന്നത്. 87200 കോടി രൂപയാണ് ആസ്തി. 2017 ൽ നടത്തിയ ഐപിഒയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി മൂല്യം 250 ശതമാനം ഉയർന്നു. ഇതോടെ അതിസമ്പന്നരുടെ പട്ടികയിൽ 23 സ്ഥാനങ്ങൾ ഇദ്ദേഹം മുന്നേറി.

8. ഉദയ് കൊട്ടക്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും പ്രമോട്ടറുമാണ് ഉദയ് കൊട്ടക്. രാജ്യത്തെ എട്ടാമത്തെ വലിയ ധനികൻ. ഇദ്ദേഹത്തിന്റെ ആസ്തി 87000 കോടി രൂപയോളമാണ്. എന്നാൽ ബാങ്കിന്റെ ഓഹരിയിൽ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇടിവുണ്ടായിരുന്നു.

9. ദിലീപ് സാങ്‌വി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സൺ ഫാർമയുടെ ഓഹരികളിൽ ഉണ്ടായ 22 ശതമാനം വളർച്ച ദിലീപ് സാങ്‌വിക്ക് ഭാഗ്യരേഖയായി. ഇദ്ദേഹത്തിന്റെ ആസ്തി 17 ശതമാനം ഉയർന്നു, ഏതാണ്ട് 12500 കോടിയോളം രൂപ. ആകെ ആസ്തി 84000 കോടി രൂപയാണ്.

10. സൈറസ് ആന്റ് ഷപൂർ പല്ലോഞ്ജി

പല്ലോഞ്ജി സഹോദരങ്ങൾ, അതാണ് സൈറസ് പല്ലോഞ്ജിയും ഷപൂർ പല്ലോഞ്ജിയും. രാജ്യത്തെ അതിസമ്പന്നരുടെ ഗണത്തിൽ പത്താം സ്ഥാനത്തുള്ളവർ. 76000 കോടിയോളം രൂപയാണ് ഇരുവരുടെയും ആസ്തി. ഇവരുടെ വലിയ സമ്പത്ത് ടാറ്റ സൺസിലെ 18.4 ശതമാനം ഓഹരിയാണ്.