ഒന്നാം സ്ഥാനത്ത് റോഷ്‌നി നാടാർ; അതിസമ്പന്നരായ പത്ത് ഇന്ത്യൻ വനിതകൾ ഇവരാണ്
First Published Dec 8, 2020, 7:59 PM IST
എച്ച് സി എൽ ടെക്നോളജീസിന്റെ റോഷ്നി നാടാർ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും വലിയ ധനിക. ബയോകോണിന്റെ കിരൺ മസുംദാർ ഷാ രണ്ടാമതും യു എസ് വിയുടെ ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തുമാണ്.

കൊട്ടക് വെൽത്ത് ഹുറുൺ - ലീഡിങ് വെൽതി വുമൺ പട്ടികയിലാണ് ഇക്കാര്യങ്ങളുളളത്. സ്വപ്രയത്നത്തോടെ ഏറ്റവും കൂടുതൽ ആസ്തി നേടിയ വനിത കിരൺ മസുംദാർ ഷായാണ്. പട്ടികയിൽ 46 പേരാണ് ഇടം നേടിയത്. 2020 സെപ്തംബർ 30 ലെ കണക്ക് പ്രകാരമാണിത്.

പട്ടികയിലുൾപ്പെട്ട സ്ത്രീകളുടെ ശരാശരി ആസ്ത്രി 2725 കോടിയാണ്. 100 കോടിയിലേറെ ആസ്തിയുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. പട്ടികയിൽ 19 സ്ത്രീകൾ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 ലും ഉൾപ്പെട്ടിരുന്നു. ഇതിൽ തന്നെ ആറ് സ്ത്രീകൾ ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2020 ലും ഉൾപ്പെട്ടിരുന്നു.
Post your Comments