കൊവിഡ് വാഹന പരിശോധന; തലസ്ഥാനത്ത് കിലോമീറ്റര്‍ നീളുന്ന ഗതാഗത കുരുക്ക്

First Published May 5, 2021, 12:31 PM IST

 

ലസ്ഥാനത്ത് വാഹനപരിശോധന ശക്തമാക്കിയതോടെ കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഇന്നലെ മുതലാണ് കൊവിഡിന്‍റെ പേരില്‍ പൊലീസ് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 4,436 പേര്‍ക്കെതിരെയാണ് കേസെടുത്തത്.  973 പേര്‍ അറസ്റ്റിലായി. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന വാഹന പരിശോധന നടത്തുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരാതിര്‍ത്ഥിയായ വഴയിലയില്‍ നടക്കുന്ന പൊലീസിന്‍റെ വാഹന പരിശോധനയില്‍ നിന്ന്. ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം.