മുത്തയ്യ മുരളീധരനെപ്പോലും പിന്നിലാക്കി അശ്വിന്‍ മെല്‍ബണില്‍ സ്വന്തമാക്കിയ അപൂര്‍വ റെക്കോര്‍ഡ്
First Published Dec 30, 2020, 5:21 PM IST
മെല്‍ബണ്‍: അഡ്‌ലെയ്ഡ് തോല്‍വിക്ക് മെല്‍ബണിലെ ഐതിഹാസിക ജയത്തോടെ ഇന്ത്യ, ഓസ്ട്രേലിയയോട് കണക്കുതീര്‍ത്തപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാള്‍ ആര്‍ അശ്വിനായിരുന്നു. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി.

ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയൊരു ലോക റെക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരിലാക്കി. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ജോഷ് ഹേസല്‍വുഡിനെ പുറത്താക്കി ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ട അശ്വിന്‍ ടെസ്റ്റില്‍ 192 ഇടം കൈയന്‍മാരെ പുറത്താക്കിയാണ് ലോകറെക്കോര്‍ഡിട്ടത്.

191 ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയിട്ടുള്ള ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് അശ്വിന്‍ മെല്‍ബണില്‍ മറികടന്നത്.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന് നിങ്ങള് താല്പര്യപ്പെടുന്നു?
Post your Comments