പൊലീസ് ജീപ്പിലേക്ക് കയറുന്ന 'ജോര്‍ജ്‍കുട്ടി'! 'ദൃശ്യം 2' സ്റ്റില്ലുകള്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

First Published Feb 11, 2021, 3:31 PM IST

ഭാഷാഭേദമന്യെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 2'. ആദ്യഭാഗം അതാത് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടത് കണ്ടിട്ടുള്ളവരാണ് ഇന്ത്യയിലെ ഭൂരിഭാഗം സിനിമാപ്രേമികളും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമെ സിംഹള, ചൈനീസ് ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളുമായി. ഇപ്പോഴിതാ 'ദൃശ്യം 2' റിലീസിനായുള്ള വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ മാസം 19ന് ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം എത്തുക. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് ആകാംക്ഷ കൂട്ടി ചിത്രത്തിന്‍റെ ചില സ്റ്റില്‍ ഫോട്ടോഗ്രാഫുകള്‍ പങ്കുവച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം.