- Home
- Entertainment
- News (Entertainment)
- 'ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..': സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍
'ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..': സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍
ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Kalki 2829 AD
മുംബൈ: തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കൽക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയിൽ തന്നെ 500 കോടിയിലധികം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ ചിത്രം വാരിക്കൂട്ടി. ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സൂമിന് നല്‍കിയ അഭിമുഖത്തില്‍ ഇതുപോലൊരു സിനിമ നമ്മുടെ സങ്കല്‍പ്പത്തിന് അപ്പുറമാണെന്ന് നാഗ് പറയുന്നു. ആ അർത്ഥത്തിൽ എന്‍റെ ആഗ്രഹം വലുതായിരുന്നു. ഈ ചിത്രത്തിന്‍റെ ഫലത്തിനായി നിരവധി നിർമ്മാതാക്കൾ കാത്തിരിക്കുകയായിരുന്നു. ഈ സയന്‍സ് ഫിക്ഷന്‍ നന്നായി ഓടിയാല്‍ വീണ്ടും ഇത്തരം പരീക്ഷണങ്ങള്‍ വരും. അല്ലെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായുള്ള വാതിലുകള്‍ അടയുമായിരുന്നു. ഇത്തരം വലിയൊരു അവസരം കൽക്കി 2898 എഡി തുറന്ന് നല്‍കിയെന്ന് സംവിധായകന്‍ പറഞ്ഞു.
പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ ഇങ്ങനെ വന്‍ താര നിരയെ മാനേജ് ചെയ്ത് ഇത്രയും വലിയ പടം എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിനും നാഗ് ഉത്തരം നല്‍കി. കൊവിഡ് കാലത്ത് കൽക്കി 2898 എഡി ചിത്രീകരണം ആരംഭിച്ച സമയത്ത് തീര്‍ത്തും പ്രയാസമായിരുന്നു. കാരണം സാമ്പത്തികം ഒപ്പിക്കാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ താര നിര ശരിക്കും ഗുണമായി. ഇന്ത്യയിലെ തന്നെ വലിയ കാസ്റ്റിംഗ് നടന്നതോടെ സാമ്പത്തികത്തിന് പ്രയാസം വന്നില്ല. ഒപ്പം വൈജയന്തി മൂവിസുമായി ചേര്‍ന്നുള്ള അവസാന ചിത്രം വിജയം ആയതിനാല്‍ അതും ഗുണകരമായെന്ന് നാഗ് അശ്വിന്‍ പരഞ്ഞു.
മഹാഭാരതം പിന്‍പറ്റി തയ്യാറാക്കിയ സയൻസ് ഫിക്ഷനായ കല്‍ക്കി 2898 എഡിയുടെ ആദ്യ പകുതി ലാഗാണെന്നത് പൊതു അഭിപ്രായമാണെന്ന് നാഗ് അശ്വിനും അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്. ആദ്യ പകുതിയില്‍ ലാഗുണ്ടെന്നത് പ്രേക്ഷകരുടെ സാർവത്രിക പ്രതികരണമാണ്. അത് ശരിയുമാണെന്ന് അഭിമുഖത്തില്‍ നാഗ് പറയുന്നു. എന്നാല്‍ 3 മണിക്കൂര്‍ പടം മൊത്തത്തില്‍ പ്രേക്ഷകര്‍ ആസ്വദിച്ചു എന്ന കാര്യമാണ് താന്‍ പരിഗണിക്കുന്നത് എന്നും നാഗ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
നാഗ് അശ്വിന്‍റെ മഹാനടി എന്ന ചിത്രവും നിര്‍മ്മിച്ചത് വൈജയന്തി മൂവിസ് ആയിരുന്നു. പഴയകാല സിനിമ നടി സാവിത്രിയുടെ ജീവിതമാണ് ദേശീയ പുരസ്കാരം അടക്കം വാരിക്കൂട്ടിയ ചിത്രം പറഞ്ഞത്.
സിനിമയിൽ മഹേഷ് ബാബു ഭഗവാൻ കൃഷ്ണനായി വേഷമിടുന്നു എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആരാണ് അടുത്ത ഭാഗത്ത് കൃഷ്ണനായി എത്തുക എന്ന ചോദ്യത്തെയും നാഗ് അശ്വിന്‍ അഭിസംബോധന ചെയ്തു. “സിനിമയിൽ കൃഷ്ണൻ ഇങ്ങനെയായിരിക്കും. എനിക്ക് വളരെ ഉറപ്പുണ്ടായിരുന്നു. ആദ്യം തീരുമാനിച്ച കാര്യങ്ങളില് ഒന്നാണ് അത്. കൃഷ്ണന് ഒരു രൂപവും ഉണ്ടാകരുത് എന്നതായിരുന്നു അത്. അങ്ങനെ രൂപം നല്‍കിയാല്‍ നിങ്ങള്‍ ഒരു വിധത്തിൽ കൃഷ്ണനെ മനുഷ്യനാക്കുന്നു. കൃഷ്ണനെ മനുഷ്യനായി കാണുവാന്‍ ഞങ്ങൾ ആഗ്രഹിച്ചില്ല" നാഗി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ