ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 5 ചെടികൾ
വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സമാധാന അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കാൻ സഹായിക്കും. എന്നാൽ ചെടികൾ വളർത്താൻ പലർക്കും മടിയാണ്. ചെടികളെ പരിചരിക്കാൻ സമയം ഇല്ലാത്തതാണ് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നം. എളുപ്പം വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
പീസ് ലില്ലി
മനോഹരമായ ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. എവിടെയും എളുപ്പം വളരുന്ന ചെടിയാണിത്.
Add Asianetnews as a Preferred Source

25
Image Credit : Getty
സ്‌നേക് പ്ലാന്റ്
ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
35
Image Credit : Getty
മണി പ്ലാന്റ്
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് മണി പ്ലാന്റിന് ആവശ്യം. എപ്പോഴും ചെടിക്ക് വെള്ളമൊഴിക്കേണ്ടതായും വരുന്നില്ല. എളുപ്പം വീടിനുള്ളിൽ വളർത്താൻ സാധിക്കും.
45
Image Credit : Freepik
സ്പൈഡർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. നേരിട്ടല്ലാത്ത വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
55
Image Credit : Getty
സിസി പ്ലാന്റ്
തിളക്കവും കടുംപച്ച നിറവുമുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Latest Videos

