'ഫ്ലോയ്‌ഡിന് നീതി വേണം'; കളിക്കളത്തില്‍ പ്രതിഷേധത്തീ പടര്‍ത്തി താരങ്ങള്‍
മ്യൂണിക്ക്: അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി തേടി ഫുട്ബോള്‍ ലോകം. ഫ്ലോയ്‌ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രമുഖതാരങ്ങള്‍ രംഗത്തെത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഷാല്‍ക്കെ പ്രതിരോധനിര താരം വെസ്റ്റോണ്‍ മക്കെനിയുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആദ്യം രംഗത്തെത്തിയത്.

ട്വിറ്ററില്‍ 'ജസ്റ്റിസ് ഫോര്‍ ജോര്‍ജ്ജ്' എന്ന് കുറിച്ചാണ് എംബാപ്പെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ശനിയാഴ്ച ബുണ്ടസ് ലിഗയില്‍ പാഡെര്‍ബോണിനെതിരെ ഹാട്രിക്ക് നേടിയശേഷം ബൊറൂസിയ താരം ജാദോണ്‍ സാഞ്ചോ ജസ്റ്റിസ് ഫോര്‍ ഫ്‌ളോയ്‌ഡ് എന്നെഴുതിയ ജേഴ്സി പ്രദര്‍ശിപ്പിച്ചാണ് ഗോളാഘോഷം നടത്തിയത്. ഗോളാഘോഷത്തിനിടെ ജേഴ്സി ഊരിയതിന് സാഞ്ചോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് കാട്ടുകയും ചെയ്തു.

ബൊറൂസിയ താരം അഷ്റഫ് ഹക്കിമിയും സാഞ്ചോയ്ക്കൊപ്പം ജസ്റ്റിസ് ഫോര്‍ ഫ്‌ളോയ്‌ഡ് എന്നെഴുതിയ ജേഴ്സി ആരാധകര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചു.

വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഷാല്‍ക്കെ താരം വെസ്റ്റോണ്‍ മക്കെനി 'ജസ്റ്റിസ് ഫോര്‍ ജോര്‍ജ്' എന്നെഴുതിയ ആം ബാന്‍ഡും ജഴ്‌സിയും അണിഞ്ഞാണ് കളത്തിലിറങ്ങിയത്.

യൂനിയന്‍ ബെര്‍ലിനെതിരായ മത്സരത്തില്‍ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാഷ് താരം മാർകസ് തുറാം ഗോളടിച്ചശേഷം കാല്‍മുട്ടില്‍ തലകുമ്പിട്ടിരുന്നാണ് പ്രതിഷേധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!