ആന്‍ഡ്രോയിഡ് ഫോണുകള്‍ പിന്നിലായി പുതിയ ആപ്പിള്‍ ഐഫോണ്‍; ആ റാങ്കിങ്ങ് ഇങ്ങനെ.!
First Published Nov 29, 2020, 8:42 PM IST
ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ 12 പിന്നില്‍. സ്മാര്‍ട്ട്‌ഫോണുകള്‍, ലെന്‍സുകള്‍, ക്യാമറകള്‍ എന്നിവയുടെ റാങ്കിങ് നിശ്ചയിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ ഡിഎക്‌സ്ഒ മാര്‍ക്ക് എന്ന പാരീസ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് തിരിച്ചടി. വാവേ, ഷവോമി, മറ്റ് ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകള്‍ എന്നിവയേക്കാള്‍ പിന്നിലായാണ് പുതിയ ഐഫോണ്‍ 12 എന്നത് അതിശയിപ്പിക്കുന്നു.

ഐഫോണ്‍ 12 സീരീസില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ്‌വെയറിന്റെ ഗുണനിലവാരവും നിരവധി അവലോകനങ്ങളും പരിശോധനകള്‍ക്കും ശേഷമാണ് ഡിഎക്‌സ്ഒമാര്‍ക്ക് റാങ്കിങ് പുറത്തുവിട്ടത്. ഐഫോണ്‍ 12 ന്റെ ക്യാമറ അവലോകനം , ഫോട്ടോഗ്രാഫി മികച്ചതല്ലെന്ന് വെളിപ്പെടുത്തുന്നു. നിരവധി ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകള്‍ക്ക് പിന്നില്‍ ഐഫോണ്‍ 12-ന് ചാര്‍ട്ടില്‍ പതിമൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.

ഐഫോണ്‍ മോഡലിന് ഈ വര്‍ഷം മൊത്തത്തിലുള്ള സ്‌കോര്‍ ലഭിച്ചത് വെറും 122 പോയിന്റാണ്. ഇത് ഐഫോണ്‍ 12 പ്രോ മാക്‌സിനേക്കാളും (130 പോയിന്റ്) ഐഫോണ്‍ 12 പ്രോ (128 പോയിന്റ്) യേക്കാളും കുറവാണ്. മാത്രമല്ല, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള സ്‌കോറിനേക്കാള്‍ പിന്നിലാണിത്. വാവേ മേറ്റ് 40 പ്രോ, ഷവോമി എംഐ 10 അള്‍ട്രാ, വിവോ എക്‌സ് 50 പ്രോ +, ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 പ്രോ എന്നിവ ഐഫോണിനേക്കാള്‍ മുന്നിലാണെന്നത് ആപ്പിള്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. ഐഫോണ്‍ 12 ലെ ഫോട്ടോകള്‍ മികച്ചതാണ്. വീഡിയോയും മികച്ച നിലവാരം പുലര്‍ത്തുന്നു. ഓവറോള്‍ പോയിന്റില്‍ പിന്നിലായെങ്കിലും ഐഫോണ്‍ 12 ഇക്കാര്യത്തില്‍ മുന്നിലേക്ക് വരുന്നു. എന്നാല്‍ മറ്റു ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 12 പിന്നിലായി.
Post your Comments