ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
First Published Jan 7, 2021, 12:17 PM IST
ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ചില ഭക്ഷണങ്ങൾക്ക് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്... ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

കോഫി: കോഫി കുടിക്കുന്നത് അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കൂടുതൽ കലോറി കളയാൻ സഹായിക്കുകയും ചെയ്യുമെന്ന് ഫുഡ് സയൻസ് ആന്റ് ബയോടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

മുട്ട: ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷ്യൻ ആൻഡ് ന്യൂട്രീഷ്യണൽ റിസർച്ചിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Post your Comments