പ്രതിരോധശേഷി കൂട്ടും, ദഹനപ്രശ്നങ്ങൾ അകറ്റും ; ഈ ചേരുവകൾ ഗുണം ചെയ്യും
കൊവിഡിന്റെ വരവോടെയാണ് പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് ആളുകൾ ചിന്തിച്ച് തുടങ്ങിയത്. രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നത് രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിന് കാരണമാകും. സമ്മര്‍ദം, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തിന്‍റെ പ്രായമാകല്‍ പ്രക്രിയക്ക് വേഗം കൂട്ടുന്നതായി വിദഗ്ധർ പറയുന്നു. പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ചേരുവകളിതാ...

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുറിവുണക്കുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിനും നെല്ലിക്ക സഹാകമാണ്. കൂടാതെ നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ അടിച്ചമർത്താൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
seed
തണ്ണിമത്തൻ വിത്തുകളിൽ ഇരുമ്പും ധാതുക്കളും ധാരാളമുണ്ട്. കൂടാതെ അവയിൽ വിറ്റാമിൻ ബി കോംപ്ലക്സും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഈ പോഷകങ്ങൾ വളരെ സഹായകരമാണ്. മാത്രമല്ല, തണ്ണിമത്തൻ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൈറൽ അണുബാധകൾ മൂലമുണ്ടാകുന്ന വീക്കവും ഓക്സിഡേറ്റീവ് നാശവും കുറയ്ക്കാൻ സഹായിക്കും.
മഞ്ഞളിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് കുർകുമിൻ. ഇത് നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യത്തിൽ അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിവൈറൽ ഗുണങ്ങൾക്കായി ഉപയോഗിക്കുന്നു. കൂടാതെ, ഇതിന് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
tulsi
തുളസി രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇമ്മ്യൂണോമോഡുലേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. തുളസിയിൽ ഇരുമ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും യൂജെനോൾ, കാർവാക്രോൾ തുടങ്ങിയ സജീവ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ദോഷകരമായ സൂക്ഷ്മാണുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam