ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇവ ഉപയോ​ഗിക്കാം

First Published 2, May 2020, 2:08 PM

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. വെളിച്ചെണ്ണയും പെട്രോളിയം ജെല്ലിയും മോയ്ചറൈസറുകളും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. തൊലി അടര്‍ന്നു പൊട്ടി ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില ഈസി ടിപ്സ്... ‌

കറ്റാർവാഴ ജെൽ: ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ വെളിച്ചെണ്ണ ചേർത്ത് ചുണ്ടിൽ മസാജ് ചെയ്യുന്നത് വരള്‍ച്ച മാറ്റി ​നിറം വയ്ക്കാനും ഏറെ ​ഗുണം ചെയ്യും.

നെയ്യ്: ചുണ്ടുകളുടെ സംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വന്ന ഒന്നാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. അൽപം റോസ് വാട്ടറും നെയ്യും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കാൻ സഹായിക്കുന്നു.

തേന്‍: രാത്രി കിടക്കുന്നതിന് മുമ്പ് കുറച്ചു നേരം ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. അല്ലെങ്കില്‍ ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

നാരങ്ങാനീര്: നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചുണ്ടിൽ നാരങ്ങാ നീര് പുരട്ടുന്നത് ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്.

ഒലീവ് ഓയില്‍: ഒലീവ് ഓയില്‍ വരണ്ട ചര്‍മത്തിന് മികച്ചൊരു പ്രതിവിധിയാണ്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ഒലീവ് ഓയില്‍ ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ സഹായിക്കുന്നു. ലിപ്സ്റ്റിക്കോ, ലിപ്ഗ്ലോയോ ഇടുന്നതിന് മുമ്പ്  ചുണ്ടില്‍ ഒലീവ് ഓയില്‍ പുരട്ടുന്നത് ഫിനിഷിങ് നല്‍കാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.

loader