മുഖത്തെ കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ

First Published 4, May 2020, 1:43 PM

മുഖത്തെ കറുത്ത പാട് പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്ന് പൊട്ടുന്നതാണ് കറുത്ത പാടായി മാറുന്നത്. ചർമ്മത്തിലെ ചുളിവുകളകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിലുണ്ട്. ഉരുളക്കിഴങ്ങ് നീര് നിത്യേന ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മം കൂടുതൽ മൃദുലമാകാൻ സഹായിക്കുന്നു.മുഖത്തെ കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം

തേനും ഉരുളക്കിഴങ്ങും:രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചൊരു പാക്കാണ് ഇത്.

ഉരുളക്കിഴങ്ങും നാരങ്ങയും: ചർമ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ സി. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർക്കുക. ശേഷം മുഖത്തിടുക. അഞ്ച് മിനിറ്റ് മസാജ് ചെയ്യുന്നത് ​കൂടുതൽ ​ഗുണം നൽകും. ആഴ്ചയിൽ മൂന്ന് തവണ ഇത് പുരട്ടാവുന്നതാണ്.

ഉരുളക്കിഴങ്ങ്: രണ്ട് ഉരുളക്കിഴങ്ങിന്റെ പേസ്റ്റ് മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോ​ഗിക്കാം.

ഉരുളക്കിഴങ്ങും അരി പൊടിയും: ഒരു ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ്, ഒരു ടീസ്പൂൺ അരി പൊടി, ഒരു ടീസ്പൂൺ തേൻ, (നാരങ്ങ നീര് ഉണ്ടെങ്കിൽ മാത്രം)ഇവ ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15- 20 മിനിറ്റ് മുഖത്തും കഴുത്തിലുമായി ഇടുക. ശേഷം നല്ല പോലെ മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഈ പാക്ക് ഉപയോ​ഗിക്കാം.

ഉരുളക്കിഴങ്ങും തക്കാളിയും: ഒരു ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസും ഒരു ടീസ്പൂൺ തക്കാളി നീരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 10 മിനിറ്റ് മുഖത്തിടുക. ചർമ്മം കൂടുതൽ മൃദുലമാകാനും മുഖക്കുരു മൂലം ഉണ്ടാകുന്ന കറുപ്പകറ്റാനും ഈ പാക്ക് ഏറെ ​ഗുണം ചെയ്യും.

loader