ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കലോറിയോ മറ്റ് പോഷകങ്ങളോ പരിമിതപ്പെടുത്താതെ പോലും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും മെലിഞ്ഞ പേശികളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതായി പഠനം പറയുന്നു.
തൈര് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പിൽ ഏകദേശം 20 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇതിൽ കൊഴുപ്പും പഞ്ചസാരയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു ഭക്ഷണമാണ്.
മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 3-ഔൺസിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം.
nuts
നട്‌സും വിത്തുകളും പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു ഔൺസിന് ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ ഉണ്ട്. അവയിൽ ആരോഗ്യകരമായ കൊഴുപ്പും കൂടുതലാണ്.
ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു ഔൺസിന് ഏകദേശം 7-8 ഗ്രാം പ്രോട്ടീൻ ഉണ്ട്. അവയിൽ നാരുകളും കൂടുതലാണ്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും.
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മിക്ക ആളുകളിലും കുറവായിട്ടുള്ള കോളിൻ എന്ന പോഷകവും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകം തലച്ചോറിന് വളരെ ഗുണം ചെയ്യും.