അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്‍ നരേന്ദ്രമോദി മന്ത്രിസഭയിലെത്തുമ്പോള്‍

First Published 30, May 2019, 7:04 PM IST

എന്‍ഡ‍ിഎയുടെ രണ്ടാം വരവ് മോദിയുടെ പ്രതിഛായയുടെ പേരിലെങ്കിലും മുന്നണിയുടെ താങ്ങും തണലും അമിത് ഷായാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിലെ രണ്ടാമനായി അമിത് ഷാ എത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്

മൃഗീയ ഭൂരിപക്ഷവുമായി രണ്ടാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ എല്ലാവരും പ്രതീക്ഷിച്ചതുപോലെ മന്ത്രിസഭയിൽ അമിത്ഷായുമെത്തുകയാണ്.

അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ താക്കോൽസ്ഥാനങ്ങളിലൊന്ന് അമിത് ഷായ്ക്ക് ലഭിക്കുമെന്നുറപ്പാണ്.

മോദി കാണാത്തത് അമിത് ഷാ കാണും, അമിത് ഷാ കാണുന്നതിനപ്പുറം മോദി മുന്നേറിക്കളിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ രാഷ്ട്രീയം കണ്ടത് ഈ രണ്ടു നേതാക്കളുടെ മാനസിക രസതന്ത്രത്തിന്‍റെ വിജയമാണ്.

ജൂലൈ 2014 -ന് അമിത് ഷായെ ബിജെപി കേന്ദ്ര പാർലമെന്‍ററി ബോർ‍ഡ് ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷനായിരുന്ന രാജ്നാഥ്  സിംഗ് കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് അമിത് ഷാ പാര്‍ട്ടി തലപ്പത്തെത്തുന്നത്.

പഠനത്തിനൊപ്പം എബിവിപിയുടേയും ആർഎസ്എസിന്‍റേയും പ്രവർത്തനത്തിൽ സജീവമായ അമിത്ഷാ അഹമ്മദാബാദിൽ വച്ച് 1982 -ൽ തന്‍റെ പതിനെട്ടാം വയസിൽ നരേന്ദ്രമോദിയെ കണ്ടുമുട്ടി.

മോദി ഗുജറാത്ത് രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ ഫസ്റ്റ് ലെഫ്റ്റനന്‍റായി അമിത് ഷാ ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലെ രാഷ്ട്രീയ ശക്തിയുടെ നാഡിഞരമ്പുകളായ സഹകരണ പ്രസ്ഥാനത്തിന്‍റെ കടിഞ്ഞാൺ അമിത് ഷാ ആദ്യം കൈക്കലാക്കി

രു വ്യാഴവട്ടം കൊണ്ട് മോദി-അമിത് ഷാ ദ്വന്ദ്വത്തിന്‍റെ രൂപകൽപ്പനയിൽ ബിജെപി അഹമ്മദാബാദിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പടർന്ന് പന്തലിച്ചു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്കും അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും ഉയർന്നു

മുതിർന്ന പല കരുത്തരുടേയും മീതേ പറന്നായിരുന്നു അമിത് ഷാ പാർട്ടിയുടെ പരമാധികാരിയായത്. എതിർത്തു നിന്നവർ ഒന്നുകിൽ ഓരത്തേക്ക് ഒതുങ്ങി അപ്രസക്തരായി, അതല്ലെങ്കിൽ മോദി, അമിത് ഷാ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പം ചേരാൻ നിർബന്ധിതരായി.

വിവാദങ്ങൾ വിട്ടൊഴിയാത്ത രാഷ്ട്രീയജീവിതം -  മഹാവിജയത്തിന്‍റെ പടയോട്ടത്തിനിടെ ഇരുണ്ട ഇടനാഴികളുമുണ്ടായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തിൽ

മുംബൈയിലെ പരമ്പരാഗത ബനിയ  വ്യവസായ കുടുംബത്തിലായിരുന്നു അമിത് ഷായുടെ ജനനം.

അമിത് ഷാ പാർട്ടി തലപ്പത്ത് നിന്ന് മാറുമ്പോൾ ആര് ബിജെപി സംസ്ഥാനാധ്യക്ഷനാകും എന്നത് നിർണായകമാവും. ജെ പി നദ്ദ ബിജെപി അധ്യക്ഷപദത്തിലേക്ക് എത്തുമെന്നാണ് സൂചന

സൊറാഹ്ബുദ്ദീൻ ഷെയ്ഖ് വധക്കേസും ഗുജറാത്ത് കലാപവും സ്നൂപ് ഗേറ്റ് വിവാദവും ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസും മുതൽ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം വരെയുള്ള വിവാദങ്ങൾ അമിത് ഷായുടെ വഴിയിലെ പ്രതിസന്ധികളായി.

തുടക്കത്തിൽ ജനക്കൂട്ടത്തിന്‍റെ നേതാവായിരുന്നില്ല അമിത് ഷാ. തിരശ്ശീലക്ക് പിന്നിലെ ചരടുവലികളും തന്ത്രജ്ഞതയുമാണ് അമിത് ഷായെ ബിജെപിയിൽ പ്രധാനിയാക്കിയത്. ക്രമേണ ക്രൗഡ് പുള്ളറായും തെരഞ്ഞെടുപ്പ് റാലികളിലെ മുഖ്യ ആകർഷണവുമായി അമിത് ഷാ മാറുന്നതും കണ്ടു.

ഇതുവരെ തുടർന്ന ശൈലി തന്നെയാവുമോ മോദിയും അമിത് ഷായും രണ്ടാമൂഴത്തിലും തുടരുക. കാത്തിരുന്ന് തന്നെ കാണണം. കാരണം പ്രതീക്ഷകൾക്ക് പിടിതരാതെയാണ് ഇരുവരും ഇതുവരെയെത്തിയത്.

loader