സ്വവര്‍ഗ്ഗവിവാഹം; അവനവന് വേണ്ടി പോരാടിയ വനിതാ അഭിഭാഷക ദമ്പതികള്‍

First Published 20, Jul 2019, 12:23 PM IST

 ലോകത്തില്‍ ഇപ്പോള്‍ ക്യൂര്‍ പ്രൈഡ് മാര്‍ച്ചുകള്‍ നടക്കുകയാണ്. ഇതിനിടെ ഇന്ത്യയില്‍ ശ്രദ്ധയയാകുന്നത് രണ്ട് അഭിഭാഷക ദമ്പതിമാരാണ്. ഇരുവരും സ്വവര്‍ഗാനുരാകികള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ചവര്‍, മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. രണ്ട് പേരുടെയും പോരാട്ടമാണ് ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം കുറ്റകരമല്ലെന്ന വിധിക്ക് വഴിതെളിച്ചത്. 

സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമത്തിനെതിരായ പോരാട്ടത്തില്‍ ഇരുവരും അടിയുറച്ചു നിന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009-ല്‍ ദില്ലി ഹൈക്കോടതി വിധിച്ചപ്പോള്‍ അത് 2013-ല്‍ സുപ്രീംകോടതി തള്ളി. പോരാടാനുറച്ചവര്‍ 2018 സെ്പറ്റംബര്‍ ആറിന് വിജയം കണ്ടു. ചരിത്രപരമായ ആ വിധിക്ക് ശേഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ഇരുവരും സ്ഥാനം നേടി. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ചരിത്രവിധി പ്രസ്താവിച്ചത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനം യുക്തിരഹിതവും, നീതീകരിക്കാനാകാത്തതും ആണെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.

മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും സുപ്രീംകോടതിക്ക് മുന്നില്‍.

മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും സുപ്രീംകോടതിക്ക് മുന്നില്‍.

ന്യൂയോര്‍ക്കില്‍ നടന്ന 2019 ല്‍ ടൈം മാഗസിന്‍റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇടംനേടിയതിന്‍റെ ചടങ്ങുകള്‍ക്കിടെ  മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും

ന്യൂയോര്‍ക്കില്‍ നടന്ന 2019 ല്‍ ടൈം മാഗസിന്‍റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇടംനേടിയതിന്‍റെ ചടങ്ങുകള്‍ക്കിടെ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും

മേനക ഗുരുസ്വാമിയും ദക്ഷിണാഫിക്കന്‍ ജഡ്ജ് എഡ്വിന്‍ കാമറൂണും കോളംമ്പിയന്‍ ജഡ്ജ് അലെജാന്‍ഡ്രോ ലിനാര്‍സ് കാന്‍ടില്ലോയും

മേനക ഗുരുസ്വാമിയും ദക്ഷിണാഫിക്കന്‍ ജഡ്ജ് എഡ്വിന്‍ കാമറൂണും കോളംമ്പിയന്‍ ജഡ്ജ് അലെജാന്‍ഡ്രോ ലിനാര്‍സ് കാന്‍ടില്ലോയും

മേനക ഗുരുസ്വാമിയും സഹപാഠിയും മംഗോളിയന്‍ ചീഫ് ജസ്റ്റിസുമായ ദോര്‍ജ് ഒദ്ബയാറിനോടൊപ്പം.

മേനക ഗുരുസ്വാമിയും സഹപാഠിയും മംഗോളിയന്‍ ചീഫ് ജസ്റ്റിസുമായ ദോര്‍ജ് ഒദ്ബയാറിനോടൊപ്പം.

മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും സുഹൃത്ത്  അഞ്ജലി ഗോപാലന്‍റെ കൂടെ

മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും സുഹൃത്ത് അഞ്ജലി ഗോപാലന്‍റെ കൂടെ

ന്യൂയോര്‍ക്കില്‍ നടന്ന 2019 ല്‍ ടൈം മാഗസിന്‍റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇടംനേടിയതിന്‍റെ ചടങ്ങുകള്‍ക്കിടെ  മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും

ന്യൂയോര്‍ക്കില്‍ നടന്ന 2019 ല്‍ ടൈം മാഗസിന്‍റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇടംനേടിയതിന്‍റെ ചടങ്ങുകള്‍ക്കിടെ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും

മേനക ഗുരുസ്വാമിയും സുഹൃത്തും.

മേനക ഗുരുസ്വാമിയും സുഹൃത്തും.

loader