സുപ്രീം കോടതി വിധി ഇംപാക്ട്; അയോധ്യയില്‍ ഭൂമിക്ക് പൊന്നുംവില

First Published 21, Sep 2020, 4:54 PM

അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് ഉറപ്പായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഭൂമി അന്വേഷിച്ചെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു.

അയോധ്യ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ ഫലമായി അയോധ്യയില്‍ ഭൂമിക്ക് പൊന്നുംവില. കോടതി വിധിക്കും മുമ്പും പിമ്പും ഭൂമി വിലയിലെ മാറ്റം വ്യക്തമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റിലെ ഭൂമി പൂജക്ക് ശേഷം വിലയില്‍ ഇരട്ടി വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 30 മുതല്‍ 40 ശതമാനം വരെ വില വര്‍ധിച്ചിരുന്നു.

ഭൂമി പൂജക്ക് ശേഷം അതിനുമപ്പുറത്തേക്ക് വില കുതിച്ചു. ചതുരശ്ര അടിക്ക് 1000 മുതല്‍ 1500 വരെയാണ് വില വര്‍ധിച്ചത്. ഇപ്പോള്‍ 2000 മുതല്‍ 3000 വരെയാണ് വില. സുപ്രീം കോടതി വിധിക്ക് മുമ്പ് 900 രൂപയില്‍ താഴെയായിരുന്നു ചതുരശ്ര അടിക്ക് വില. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമക്ഷേത്രം ഉയരുമെന്നതിനാലാണ് വില ഇത്രയധികം വര്‍ധിച്ചത്.

അതിന് പുറമെ, അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും പ്രഖ്യാപിച്ചു. അയോധ്യയില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്നും ഇന്ത്യയുടെ വത്തിക്കാനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള നഗരമായിരുന്നെങ്കിലും അയോധ്യയില്‍ വേണ്ടത്ര അടിസ്ഥാന വികസനമില്ലായിരുന്നു.

അതുകൊണ്ട് തന്നെ വന്‍ പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്തതും വില വര്‍ധനവിന് കാരണമായതായി പറയുന്നു. അയോധ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് പോകാനും ഇത് കാരണമായി. നഗരത്തിലെ നിരവധി ഭൂപ്രദേശം നിയമ പ്രശ്‌നത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിന് പുറമെ, സരയൂ നദിക്ക് സമീപത്തായതിനാല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ നൂലാമാലകളുമുണ്ട്.

Ayodhya

Ayodhya

loader