ബുറേവി; ഗതി മാറിയെങ്കിലും ജാഗ്രതവേണം , കേരളത്തില്‍ മഴയ്ക്ക് സാധ്യത

First Published Dec 4, 2020, 12:38 PM IST

ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് സംസ്ഥാനവും തിരുവനന്തപുരം ജില്ലാ ഭരണകൂടവും അറിയിച്ചു. മുന്‍കരുതലിനാവശ്യമായതെല്ലാം എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും ജാഗ്രത തുടരും. അതിനിടെ 'ബുറേവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ ഇന്ന് രാത്രിയോടെ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്യാകുമാരിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 340 മില്ലിമീറ്റർ മഴ ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രം മുങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തുടർച്ചയായ മഴയെത്തുടർന്ന് കടലൂർ, വില്ലുപുരം, കല്ലകുരിചി ജില്ലകളിലെ ജലസംഭരണികളിൽ അഞ്ചിലൊന്നും പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ജില്ലകളിലെ 440 ജലസംഭരണികളില്‍ എൺപത്തിയൊമ്പതും അവയുടെ മുഴുവൻ ശേഷിയിലെത്തി. എന്നാല്‍ കന്യാകുമാരിയില്‍ നിലവില്‍ സ്ഥിതി ശാന്തമാണ്.

'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്.

മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. മഴ കുറച്ച് ദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്‍റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുള്ള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞു.

കേരളത്തിൽ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചെങ്കിലും കേരള തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

ജില്ലകളിൽ കൺട്രോൾ റൂം തുറക്കുകയും സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ 217 ദുരിതാശ്വാസക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പൊന്മുടി ലയത്തിലെ തൊഴിലാളികളെ ഇന്നലെ വൈകീട്ടോടെ മാറ്റി. ജില്ലയിൽ 15,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. എൻഡിആർഎഫിന്‍റെ 20 ക്യാമ്പുകൾ ജില്ലയിൽ തയ്യാറായി. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തീരദേശത്ത് ഭയാശങ്ക വേണ്ട. ശ്രീലങ്കയിൽ കര തൊട്ട ബുറേവി അവിടെ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ലെന്നത് ആശ്വാസകരമാണ്. പാമ്പൻ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.

10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക. അതേസമയം, ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റമില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. അതിനിടെ, തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും.

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലായാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. കേരള, എം ജി. ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‍സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

കേരളത്തിൽ കാറ്റിന്‍റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.  8 കമ്പനി എൻഡിആർഎഫ് സംഘം കേരളത്തിലുണ്ട്. മീൻപിടുത്തം പൂർണ്ണാമായും വിലക്കി.

ആളുകളെ മാറ്റിപ്പാർപ്പിക്കാനായി തിരുവനന്തപുരത്ത് 217 ഉം കോട്ടയത്തും 163 ഉം ക്യാമ്പുകൾ തുറന്നു. ജില്ലകളിലെല്ലാം കൺട്രോൾ റൂമുകൾ തുറന്നു. കൊല്ലത്ത് തീരമേഖലക്ക് പുറമേ കോട്ടാരക്കര പുനലൂ‍ർ പത്തനാപുരം പ്രദേശവും ജാഗ്രതയിലാണ്.

undefined

ഇടുക്കിയിൽ പീരുമേട് വാഗമൺ ഏലപ്പാറ ഉപ്പുതറ പ്രദേശങ്ങളിലെ ലയങ്ങളിൽ താമസക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും നിരോധനമുണ്ട്. കന്യാകുമാരിയിൽ എല്ലാ സാഹചര്യവും നേരിടാൻ തയ്യാറെന്ന് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കന്യാകുമാരിയിൽ 3,500 പൊലീസുകാരെ വിന്യസിച്ചു. പരിശീലനം നേടിയ 200 രക്ഷാപ്രവർത്തകർ രംഗത്തുണ്ടെന്നും കന്യാകുമാരി എസ്.പി ബദ്രി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രിതല ഉന്നതയോഗം വിളിച്ച ശേഷം ജില്ലാ ഭരണകൂടം അറിയിച്ചു.

അപകട സാധ്യത കൂടിയ മേഖലകൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കന്യാകുമാരി ജില്ലാ ഭരണകൂടം അറിയിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.