കാര്‍ഷിക നിയമം; പിന്നോട്ടില്ല, എങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍
First Published Dec 26, 2020, 1:16 PM IST
ദില്ലിയുടെ അതിര്‍ത്തികളില്‍ എന്‍ഡിഎ സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈന്‍ സംവാദം നടത്തി. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം. പ്രധാനമന്ത്രിയുടെ സംവാദത്തിന് മുമ്പ് കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്നും ന്യായമായ പരിഹാരത്തിന് തയ്യാറെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞ ഇന്നലെയായിരുന്നു പ്രധാനമന്ത്രി ആദ്യമായി സമരം ചെയ്യുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറായത്. എന്നാല്‍ കര്‍ഷകരോടുള്ള ഓണ്‍ലൈല്‍ സംസാരത്തിലുടനീളം ബംഗാളിലെയും കേരളത്തിലെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് മോദി ശ്രമിച്ചത്. ഇടത് നേതാക്കള്‍ കര്‍ഷക സമരത്തെ ഒറ്റുകൊടുക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

കേന്ദ്ര മന്ത്രിമാർ പ്രധാനമന്ത്രിയുടെ പ്രസംഗം കർഷകർക്കൊപ്പമാണ് കേട്ടത്. വിവാദ നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ആറ് കോടി കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.

ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം. കിസാൻ സമ്മാൻ നിധി നേരിട്ട് കർഷകരുടെ അക്കൗണ്ടിലെത്തുമെന്നും ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നും കൃഷിമന്ത്രി മോദിയുടെ സംവാദത്തിന് മുമ്പ് അറിയിച്ചു. കാര്‍ഷിക നിയമത്തെ കുറിച്ച് ചിലർ കിംവദന്തികൾ ചിലർ പ്രചരിപ്പിക്കുന്നുവെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
Post your Comments