കൊവിഡ് 19; ഇന്ത്യയില്‍ 50 ലക്ഷത്തിലേക്ക്, മരണം 80,808
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 49,30,236 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതില്‍ 80,808 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയില്‍ ഇതുവരെയായി 67,49,289 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,99,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള രാജ്യം ബ്രസീലാണ്. 43,49,544 പേര്‍ക്ക് ബ്രസീലില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അമേരിക്കയ്ക്ക് പിന്നീല്‍ രണ്ടാമതാണ് മരണ സംഖ്യയില്‍ ബ്രസീലിന്‍റെ സ്ഥാനം. 1,32,117 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് 19 രോഗബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതിനിടെ അമേരിക്കയില്‍ 40,27,826 പേരും ഇന്ത്യയില്‍ 38,59,399 പേരും ബ്രസീലില്‍ 36,13,184 പേരും രോഗമുക്തി നേടി. എന്നാല്‍, രോഗമുക്തി നേടിയവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ലോകത്ത് മൂന്ന് കോടി പേരിലേക്ക് രോഗബാധ വ്യപിക്കുന്നുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നത്. ഇതുവരെയായി 2,94,45,688 പേര്‍ക്ക് രോഗബാധയേറ്റു. ഇതില്‍ 9,32,744 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 2,12,79,833 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ലോകത്ത് ഇപ്പോഴും 72,33,111 സജീവ രോഗവാഹകരുണ്ടെന്നും ഇതില്‍ 60,798 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയില്‍ 25 എം പിമാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ലോകസഭയിലെ 17 പേരും രാജ്യസഭയിലെ 8 എംപിമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ബിജെപി എംപിമാര്‍ക്കാണ് 17 ബിജെപി എംപിമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

25 എംപിമാര്‍ ഉള്‍പ്പെടെ 56 പേര്‍ക്കാണ് പാര്‍ലമെന്‍റില്‍ നടന്ന പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 25 എംപിമാരെ കൂടാതെ പാര്‍ലമെന്‍റ് ജീവനക്കാരും എംപിമാരുടെ സഹായികളും മാധ്യമപ്രവര്‍ത്തകരുമാണ് മറ്റുള്ളവര്‍.

പലര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. ആകെയുള്ള 785 എംപിമാരില്‍ 25 ശതമാനം പേരും 65 വയസ്സിന് മുകളില്‍ പ്രയമുള്ളവരാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വീട്ടില്‍ റിവേഴ്ക്വാറന്‍റീനില്‍ കഴിയണമെന്നാണ് ഇന്ത്യയിലെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നത്.

ലോക്ഡൌണിന് ശേഷവും ഇന്ത്യയില്‍ ഭീതിയുണര്‍ത്തി കൊവിഡ് 19 വൈറസ് ബാധ വ്യപിക്കുമ്പോള്‍ ഇന്ത്യയിലെ ലോക്ഡൌണ്‍ പ്രഖ്യാപനം ഗുണം ചെയ്തെന്ന വാദവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തെത്തി.

രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ഡൌൺ കാരണം 29 ലക്ഷത്തോളം കൊവിഡ് കേസുകളും 78,000-ത്തോളം മരണവും കുറഞ്ഞുവെന്നാണ് കേന്ദ്ര മന്ത്രി അവകാശപ്പെട്ടത്.

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സ്വമേധയാ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്. കേരളത്തിന്‍റെ പേരെടുത്ത് പറഞ്ഞ മന്ത്രി കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളതെന്നും പറഞ്ഞു. ഇവിടെങ്ങളില്‍ ഒരു ലക്ഷത്തില്‍ പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

എന്നാല്‍ ആകെ കേസുകളില്‍ 92 ശതമാനം പേര്‍ക്കും നേരിയ രോഗബാധയേ ഉള്ളൂവെന്നും 1.7 ശതമാനം പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ അറിയിച്ചു. ലോക രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ജനസംഖ്യാനുപാതിക കേസുകളും മരണസംഖ്യയും കാര്യമായി കുറക്കാന്‍ കഴിഞ്ഞെന്നും രോഗീ സമ്പര്‍ക്കത്തില്‍ വന്നവരടക്കം 40 ലക്ഷം പേര്‍ രാജ്യത്ത് നിരീക്ഷണത്തിലാണെന്നും വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ലമെന്‍റില്‍ സംസാരിക്കവേ പറഞ്ഞു.

92,000 -ത്തിന് മുകളിലായിരുന്നു ഇന്ത്യയിലെ കഴിഞ്ഞ ദിവസത്തെ പ്രതിദിന വര്‍ധന. ഇത്തരത്തില്‍ പേവുകയാണെങ്കില്‍ പ്രതിദിനം ഒരു ലക്ഷം രോഗികളെന്ന കണക്കിലേക്കാകും ഇന്ത്യയിലെ രോഗവ്യാപനമെന്ന് കണക്കുകളും കാണിക്കുന്നു. പതിമൂന്ന് സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ ഇപ്പോഴത്തെ എണ്ണം.

എന്നാല്‍ ഇന്ത്യയ്ക്ക് ഉള്ള ഏക ആശ്വാസം രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിന വർദ്ധനവില്‍ കുറവ് രേഖപ്പെടുത്തി എന്നത് മാത്രമാണ്.

ഇതിനിടെ ഇന്ത്യയില്‍ ഒരു സെക്കന്‍റില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ പോസറ്റീവ് കേസുകള്‍ കൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. Our world in data എന്ന വെബ് സൈറ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സെപ്തംബര്‍ 7 മുതല്‍ 14 വരെയുള്ള രോഗവ്യാപന കണക്കുകള്‍ പഠിച്ചാണ് വിവരം.

യുഎസ്എയില്‍ 2.5 സെക്കന്‍റില്‍ ഒരാള്‍ക്ക് എന്ന കണക്കിലാണ് രോഗബാധയെങ്കില്‍ ബ്രസീലില്‍ മൂന്ന് സെക്കന്‍റില്‍ ഒരാള്‍ക്ക് രോഗബാധയേല്‍ക്കുന്നുവെന്ന് പഠനം പറയുന്നു.
അര്‍ജന്‍റീനയില്‍ 8 സെക്കന്‍റിലാണ് ഒരാള്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നത്. ഫ്രാന്‍സിലാകട്ടെ ഇത് 10.5 സെക്കന്‍റില്‍ ഒരാള്‍ക്ക് പോസറ്റീവാകുന്നു.

റഷ്യയില്‍ 16 സെക്കന്‍റിലൊരാള്‍ക്കാണ് വൈറസ് ബാധയേല്‍ക്കുന്നത്. ബ്രിട്ടനില്‍ 28.5 സെക്കന്‍റിലും ബംഗ്ലാദേശില്‍ 49 സെക്കന്‍റില്‍ ഒരാള്‍ക്കും രോഗം പോസറ്റീവാകുന്നുവെന്ന് പഠനം പറയുന്നു. ഈ കണക്കുകള്‍ കാണിക്കുന്നത്, അടുത്തതായി ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭീതിതമായ വളര്‍ച്ചയുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെന്നാണ്.

ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരികയുണ്ടായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam