ദില്ലി ചലോ; കര്‍ഷക സമരം കാക്കാന്‍ സിംഘുവില്‍ നിഹാംഗുകളും
First Published Dec 5, 2020, 1:23 PM IST
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പത്താം ദിവസവും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നിഹാംഗുകളും എത്തി. ഞങ്ങളുടെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ ബലം പ്രയോഗിച്ചാല്‍ തടുക്കാന്‍ മുന്നില്‍ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തിയത്. ദില്ലി അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി. വിവരണം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

അകാലി (അനശ്വരന്മാര്‍) അഥവാ നിഹാംഗുകള്‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച 'അകാലി ദള്‍' (മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്‍റെ സൈന്യം) -ല്‍ നിന്ന് ഉണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍ എന്ന് കരുതുന്നു.

1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്‍റെ ചരിത്രത്തില്‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവര്‍ക്കുണ്ട്. സംസ്കൃതത്തില്‍ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ വരവ്. ഭയമില്ലാത്തവന്‍ പോരാളി എന്നര്‍ത്ഥം.
Post your Comments