ദീപ നഗരം; മൈസൂരിലെ ദസറ കാഴ്ചകള്‍

First Published 8, Oct 2019, 7:53 PM IST

ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ സംസ്ഥാന ഉത്സവമാണ് (നടഹബ്ബ) മൈസൂർ ദസറ. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളിക്കുന്നു, ഇതിൻറെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. 

ഐതിഹ്യം അനുസരിച്ചു തിന്മയ്ക്കു മുകളിൽ സത്യത്തിൻറെ വിജയമാണ് വിജയദശമി സൂചിപ്പിക്കുന്നത്, ആ ദിവസമാണ് ഹിന്ദു ദേവിയായ ചാമുണ്ഡിശ്വരി മഹിഷാസുരനെ വധിച്ചത്. 2019-ൽ ദസറ ആഘോഷങ്ങളുടെ 409-ആമത് വാർഷികമായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ വിജയനഗർ രാജാക്കന്മാർ ദസറ ഉത്സവങ്ങൾ ആരംഭിച്ചിരുന്നു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിൻറെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു.

പ്രകാശപൂരിതമായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻറെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല.

ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 40 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല

loader